Divider skirt അഥവാ Culottes skirt ആദ്യം ധരിച്ച് തുടങ്ങിയത് പുരുഷന്മാർ ആയിരുന്നു. മുട്ടിനു താഴെ നിൽക്കുന്ന, താഴേക്കു അല്പം വീതിയുള്ള ടൈപ്പ് ഫാഷൻ ആയിരുന്നു അത്. അരക്കെട്ടിനോട് ചേർന്ന് ഫിറ്റിങ് ആയി ധരിക്കുവാൻ ബട്ടൻസ് വരുന്ന രീതിയിൽ അവർ അത് ഉപയോഗിച്ച് പോന്നു. പ്രൗഢിയുടെ ഒരു ചിഹ്നമായി അങ്ങനെ Culottes മാറി. സാമ്പത്തിക അവസ്ഥയും സമൂഹത്തിലെ ഉയർന്ന തട്ടിൽ ഉള്ളവരും ധരിക്കുന്ന വസ്ത്രം മാത്രമായി ഈ ഫാഷൻ മാറി.
വിക്ടോറിയൻ കാലഘട്ടത്തിൽ സ്ത്രീകൾ രൂപബേധത്തോടെ Culottes skirt ഉപയോഗിച്ചുതുടങ്ങി. കാണുമ്പോൾ സ്കർട്ട് പോലെയും എന്നാൽ പാന്റ്സിനെ പോലെ കാലിനു ഡിവിഷൻ വരുന്നതുമായ ഈ വസ്ത്രം നീളം കുറഞ്ഞും ഫുൾ ലെങ്തിലും എല്ലാമായി പ്രചാരത്തിൽ വന്നു. സ്ത്രീകൾ ടെന്നീസ് കളിക്കുന്നതിനും കുതിര സവാരി നടത്തുന്നതിനും സൈക്ലിങ് ചെയ്യുന്നതിനും സൗകര്യപൂർവം Culottes തിരഞ്ഞെടുത്തു.
ഇന്നും ഈ സ്കർട്ട് ഫാഷൻ ലോകത്ത് ഏറെ പ്രിയപ്പെട്ടതായി തുടരുന്നു. Culottes skirtന്‍റെ കൂടെ ഷോർട്ട് ടോപ് /ക്രോപ് ടോപ്, തുട വരെ എത്തി നിൽക്കുന്ന ടോപ് എല്ലാം ധരിക്കാവുന്നതാണ്. ഷോർട്ട് ടോപ് tuck in ചെയ്തും ചെയ്യാതെയും ധരിക്കാവുന്നതാണ്.
Model- Remya Sajith
Photography- Sabna Ashraf
Editing- Roshin Alavi
Insta- jasmi-_nkassim
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.