അമ്മയാകുന്ന കാലത്തെ സന്തോഷത്തിനും പരിചരണങ്ങൾക്കും പരിതികളില്ല എന്നതിനാൽ തന്നെയാണ് ഗർഭകാലം അത്രയുമധികം മനോഹരമാവുന്നത്. അതിനാൽ തന്നെ മാറികൊണ്ടിരിക്കുന്ന ഫാഷൻ ട്രെൻഡുകളിൽ മറ്റേണിറ്റി ഫാഷന്റെ പ്രാധാന്യവും വളരെ വലുതാണ്.
കോട്ടൺ, ഫ്ലെക്സ്കോട്ടൺ, കോട്ടൺസ്ലബ്, റയോൺ എന്നിങ്ങനെയുള്ള മെറ്റീരിയലുകളിൽ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നോക്കിവേണം തിരഞ്ഞെടുക്കാൻ ഈ കാലത്തേക്ക് തെരഞ്ഞെടുക്കാൻ. വസ്ത്രങ്ങൾ ഒരിക്കലും ശരീരത്തോട് ഇറുകി കിടക്കുന്നതായിരിക്കരുത്. സിമ്പിൾ ഡിസൈനുകളിലുള്ള സ്റ്റോൺ വർക്കുകളും, പ്രിന്റഡ് ഡിസൈനുകളുമുള്ള വസ്ത്രങ്ങൾ എപ്പോഴും ഒരുപോസിറ്റീവ് എനർജി തരുന്നവയായിരിക്കും.
ഡാർക് ഷെഡുകളാണ് ഡ്രസെങ്കിൽ അവക്കുവേണ്ടി വൈറ്റ് സ്നീക്കറുകൾ മാച്ച് ചെയ്തിടാം. ഇനി ഓഫ്ഷേഡ് പ്രിൻറുകളാണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരു ഡെനിം ജാക്കറ്റ് കൂടിയായാൽ ഭംഗിയാവും. അതല്ലെങ്കിൽ ലൈറ്റ്ഷേഡുള്ള വെയിസ്റ്റ്കോട്ടും ഉപയോഗിക്കാം. ഇങ്ങനെയല്ലാം സ്റ്റൈൽ ചെയ്ത് അടിപൊളിയായി നമുക്ക് മറ്റേണിറ്റി സമയത്തും ഫാഷനബ്ൾ ആകാം.
ഗർഭകാലത്തും പ്രസവകാലത്തും ഫാഷൻ ലോകത്തുനിന്ന് മാറിനിൽക്കേണ്ട ആവശ്യമില്ല, മറിച്ച് അതും പുതുമകളോടെ അടിപൊളിയായി കൊണ്ടുനടക്കേണ്ട ഒരുകാലമാണെന്ന് മനസ്സിലാക്കി സന്തോഷത്തോടെ പുതിയൊരുജീവിതത്തിന് തുടക്കമിടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.