ഡ്രസ്സ് ചെയ്യുന്നത് ഫാഷനബിൾ ആകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷേ, എങ്ങനെ സ്റ്റൈലിഷ് ലുക്ക് ഡ്രസ്സിങ്ങിൽ വരുത്താം എന്നത് വലിയ ചോദ്യചിഹ്നമായി നമുക്ക് മുന്നിൽ നിൽക്കുന്നു. എങ്ങനെ ഒരുങ്ങും, എന്തൊക്കെ മാറ്റങ്ങൾ വരുത്തും തുടങ്ങിയ ചിന്തകൾ നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നു. ആഡംബര വസ്ത്രങ്ങൾ ധരിക്കുന്നതല്ലാതെ നമ്മുടെ കൈയിലെ വസ്ത്രങ്ങൾ ധരിച്ച് എങ്ങനെ സ്റ്റൈലിഷ് ലുക്ക് വരുത്താം എന്ന് നോക്കാം.
ആക്സസറീസ് ഉപയോഗിക്കുന്നതിലൂടെ ഡ്രെസിങ്ങിൽ വളരെ വ്യത്യസ്തമായ ലുക്ക് ലഭിക്കും. മൊത്തത്തിലുള്ള നമ്മുടെ ഡ്രസ്സിങ്ങിനെ കൂടുതൽ ഫാഷനബിളാക്കാനും ആക്സസറീസ് സഹായിക്കും.
സൺഗ്ലാസ്, ബെൽറ്റ്, ബാഗ് ഇവയെല്ലാം മൊത്തത്തിലുള്ള ലുക്കിനെ കൂടുതൽ ഫാഷനബിൾ ആക്കാനും, ഇൻസ്റ്റന്റ് സ്റ്റൈലിഷ് ലുക്ക് കിട്ടാനും ഹെൽപ് ചെയ്യുന്നു. ഓരോ ഔട്ഫിറ്റിനും മാച്ച് ആകുന്ന ഫുട്വെയറുകൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
ധരിക്കാൻ പോകുന്ന വസ്ത്രങ്ങൾ അയൺ ചെയ്ത് വെക്കുക, മുൻകൂട്ടി അറിയുന്ന ഇവന്റുകളാണെങ്കിൽ നേരത്തെ തന്നെ എല്ലാം ഒരുക്കി വെക്കുക തുടങ്ങിയവയെല്ലാം ധൃതിയിലുള്ള ഡ്രസ്സിങ് കൊണ്ടുള്ള പ്രശ്നങ്ങൾ ഒരുപരിധി വരെ ഇല്ലാതാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.