ആഘോഷങ്ങൾ എന്ത് തന്നെ ആയാലും എല്ലാവരെയും ഒരേപോലെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് ഡ്രസ്സിങ്. എങ്ങനെ വ്യത്യസ്തമായി ഡ്രെസ്സ് ചെയ്യാം എന്നാലോചിക്കുന്നവർക്ക് വേണ്ടി കുറച്ച് ടിപ്സുകൾ പരിചയപ്പെടാം.
ഗ്ലിറ്ററുകൾ എപ്പോഴും ഫെസ്റ്റിവൽ മൂഡിലേക്ക് നമ്മെ ചെന്നെത്തിക്കാറുണ്ട്. ഡ്രസ്സിങ്ങിൽ കുറച്ച് ഗ്ലിറ്റർ ഉള്ള മോഡൽ ട്രൈ ചെയ്യുന്നത് വെറൈറ്റി ലുക്ക് തരും. ചെറി റെഡ്, ഗ്രീൻ, വൈറ്റ് നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ക്രിസ്തുമസ് ലുക്കിന് ഏറ്റവും അനുയോജ്യം. ഫെസ്റ്റിവൽ വൈബ് ആയത് കൊണ്ട് തന്നെ ഗൗണുകൾ അണിയാനായി തിരഞ്ഞെടുക്കാം.
ചുവന്ന വസ്ത്രത്തിനൊപ്പം വെള്ളയോ പച്ചയോ ഫൂട് വെയറും റെഡ് ഷെയ്ഡ് വരുന്ന ലിപ്സ്റ്റിക്കും മാച്ചാവും. സിമ്പിൾ ആക്സസറീസ് കൂടെ തിരഞ്ഞെടുക്കുകയാണെങ്കിൽ ഫുൾ ലുക്ക് അടിപൊളിയാകും. ഇത് കൂടാതെ സാരി, ഫ്ലോറൽ ടൈപ്പ് ഡ്രസ്സ് എല്ലാം ഈ മൂന്ന് കളർ കോമ്പിനേഷനുകളിൽ ട്രൈ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.