കൊച്ചി: ഇംപ്രസാരിയോ മിസ് കേരള -2024 കിരീടം എറണാകുളം വൈറ്റില സ്വദേശി മേഘ ആന്‍റണിക്ക്. കോട്ടയം സ്വദേശി എൻ. അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി തെരഞ്ഞെടുത്തു.
എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് മേഘ. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയും മിസ് ടാലന്‍റ് ആയി അദ്രിക സഞ്ജീവും തെരഞ്ഞെടുക്കപ്പെട്ടു.
മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി അമ്മു ഇന്ദു അരുണും മിസ് ഫോട്ടോജനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയിൽ സാനിയ ഫാത്തിമയും വിജയിയായി.
ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ. മിസ് കേരള 24–ാമത് പതിപ്പിൽ 300 മത്സരാർഥികളിൽ നിന്ന് വിവിധ മത്സരങ്ങൾക്ക് ശേഷം വിജയികളായ 19 പേരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. മൂന്ന് റൗണ്ടുകളാണ് ഫൈനലിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.