ഡ്രസിങ് പോലെ തന്നെ തണുപ്പ്കാലങ്ങളിൽ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യമാണ് ചർമ്മ സംരക്ഷണം. സ്കിൻ ഡ്രൈ ആകുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നതുമെല്ലാം നമ്മുടെ ഫാഷൻ ലുക്കിനെ നന്നായി ബാധിക്കും.
ഇന്ന് നമുക്ക് കുറച്ച് സ്കിൻ കെയർ ടിപ്പുകൾ നോക്കാം. കിടക്കുന്നതിന് മുൻപ് വെണ്ണ, നെയ്യ് അല്ലെങ്കിൽ വാസ്ലിൻ ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരളാതിരിക്കാൻ സഹായിക്കും. കുളികഴിഞ്ഞ ഉടൻ മോയ്സ്ചറൈസർ തേക്കുന്നത് ശരീരത്തിലെ ഡ്രൈനസ് ഒരുപരിധിവരെ കുറക്കും.
നാരങ്ങനീര് കൊണ്ട് കൈകൾ മസാജ് ചെയ്യുന്നതും നല്ലതാണ്. ചൂടുവെള്ളത്തിൽ ഷാംപൂ ഒഴിച്ച് അതിൽ അരമണിക്കൂർ കാൽഇട്ട് വെക്കുന്നത് കാലിലെ ഡ്രൈനെസ്സ് ഒഴിവാക്കാനും കാലിലെ ചർമ്മം പൊട്ടാതിരിക്കാനും സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞുകാലം ഒരിക്കലും വെല്ലുവിളിയാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.