നമുക്ക് ചുറ്റും എണ്ണിയാൽ തീരാത്തത്രയും കളറുകൾ ഉണ്ടെങ്കിലും നമ്മളാരും വ്യത്യസ്തമായ കളർ കോമ്പിനേഷനുകളെ പറ്റി കൂടുതൽ ചിന്തിക്കാറില്ല എന്നതാണ് ശരി. ഒറ്റക്ക് നിൽക്കുമ്പോൾ അധികം ഭംഗിയൊന്നും തോന്നാത്തതും എന്നാൽ, മറ്റ് കളറുകൾക്കൊപ്പം ചേരുമ്പോൾ നല്ല ഭംഗി തോന്നുന്നതുമായ നിരവധി കോമ്പിനേഷനുകളുണ്ട്. അതിൽ ചിലതാണ് ഇവിടെ പറയുന്നത്.
ഒരുപാട് നിറങ്ങളുള്ള ടോപ്പുകൾ ജീനുമായി ചേർത്ത് ധരിക്കുമ്പോൾ കൂൾ ലുക്ക് കിട്ടും. അതിനൊപ്പം ആക്സസറീസും മാച്ച് ഷൂവും ചേർത്താൽ വെറൈറ്റി ലുക്കാവും. ലൂസ് ടൈപ്പ് ടോപ്പുകൾ, മാക്സി ഡ്രസുകൾ എന്നിവയും മൾട്ടി കളറിൽ പരീക്ഷിക്കാം.
പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പലർക്കും മടി ഉണ്ടെങ്കിലും കറുപ്പിനൊപ്പം പച്ച ചേർന്നാൽ കിട്ടുന്ന ലുക്ക് വേറെ തന്നെയാണ്.
മഞ്ഞ നിറത്തിലുള്ള ടോപ്പും നീല ബോട്ടം വസ്ത്രങ്ങളും ജോഡിയാക്കണം. നേരെ തിരിച്ചും ധരിച്ചു നോക്കാവുന്നതാണ്. മികച്ച കളർ കോമ്പിനേഷനാണത്.
ഇങ്ങനെ ഒരുപാട് വ്യത്യസ്തമായ കളർ കോമ്പിനേഷനുകൾ നമുക്ക് നോക്കാവുന്നതാണ്. എപ്പോഴും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുന്നവർക്ക് ഈ മാറ്റം പെർഫെക്ട് ലുക്ക് തന്നെ തരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.