മെക്സിക്കോ, റഷ്യ, ഹംഗറി, യുക്രെയ്ൻ, ഗ്രീക്ക് തുടങ്ങിയ പല രാജ്യങ്ങളിലും പരമ്പരാഗത വസ്ത്രമായാണ് പെസന്‍റ് ഡ്രസ് (peasant dress) ധരിച്ചു വന്നിരുന്നത്. കഴുത്തിലും വയറിലും കൈയുടെ അറ്റത്തും ഇലാസ്റ്റിക് ഉള്ളതാണ് ഈ വസ്ത്രം.
സ്ലീവിന്‍റെ നീളം കുറഞ്ഞ് പഫ് സ്ലീവായും ഫുൾ സ്ലീവായും ഈ മോഡൽ കാണാറുണ്ട്. 1918ൽ പുറത്തിറങ്ങിയ ജിപ്സി ബ്ലഡ് എന്ന ഹോളിവുഡ് സിനിമയിലൂടെ ആളുകൾക്ക് ഏറെ പ്രിയമേറിയ ഫാഷനായി പെസന്‍റ് മാറുകയായിരുന്നു.
വോയിൽ, വായു സഞ്ചാരം ഉള്ള കനം കുറഞ്ഞ കോട്ടൺ, ഒഴുകിക്കിടക്കുന്ന പോലുള്ള ഫാബ്രിക് എന്നിവയാണ് ഈ മോഡലിന് ഉപയോഗിക്കാറുള്ളത്. അതിനാൽ ശരീരത്തിന്‍റെ ഷേപ്പ് എടുത്തു കാണിക്കുന്ന ഫാഷൻ കൂടിയാണിത്.
എംബ്രോയ്‌ഡ്‌റിയോട് കൂടിയ നീളം കൂടിയ പെസന്‍റ് ഡ്രസ്സുകളും ബ്ലൗസുകളും ഇന്നും പല രാജ്യങ്ങളുടെയും പരമ്പരാഗത വേഷമായിത്തന്നെ നില കൊള്ളുന്നു.
Models: Remya Sajith
Photography: Sabna Ashraf
Editing: Roshin Alavil
Designer: Jasmin kassim
Insta: jasmi-_nkassim
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.