ഇന്ത്യൻ വിവാഹങ്ങളിൽ ഒഴിച്ച് കൂട്ടാനാവാത്ത ആഘോഷമായി മാറിക്കഴിഞ്ഞു ഹൽദി. വിവാഹത്തിന്‍റെ മുമ്പുള്ള അടുത്ത ദിവസങ്ങളിലായാണ് ഹൽദി നടത്താറുള്ളത്. മഞ്ഞൾ, ചന്ദനം, തൈര്, റോസ് വാട്ടർ,ആൽമണ്ട് പൗഡർ എന്നിവ പാലിൽ ചേർത്ത മിശ്രിതം വധുവരന്മാരുടെ ശരീരത്തിൽ അണിയിക്കുന്ന ഒരു ആഘോഷമാണിത്. ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചടങ്ങായിരുന്നു ഹൽദി എന്നാൽ ഇന്നത് ഇന്ത്യയിൽ മിക്കയിടത്തും ആഘോഷിക്കുന്നു.
മണവാട്ടിയും ചടങ്ങിൽ പങ്കെടുക്കുന്നവരും മഞ്ഞൾ നിറമുളള വസ്ത്രങ്ങളാണ് അണിയുന്നത്. സൺസെറ്റ് യെല്ലോ, മാംഗോ യെല്ലോ തുടങ്ങിയ ഷെയ്ഡ്സും ഈ അവവസരങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ട്. മഞ്ഞ ഐശ്വര്യത്തിന്‍റെ നിറമാണെന്നും പുതിയ ഒരു ജീവിതം തുടങ്ങുന്നതിന്‍റെ മുന്നോടിയായി ഈ ചടങ്ങ് നടത്തുന്നത് സന്തോഷകരമായ വിവാഹ ജീവിതം നൽകുമെന്നുമുള്ള സങ്കൽപ്പത്തിൽ നിന്നാണ് ഈ ആഘോഷത്തിന്‍റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്.
അത് കൊണ്ട് തന്നെ ഇന്ത്യൻ വസ്ത്രങ്ങളിലെ ട്രെൻഡ് ആണ് ഈ അവസരങ്ങളിൽ അണിയാറുള്ളത്. സാരീ, ലെഹങ്ക, ഗാഗ്ര ചോളി, പട്യാല, ഷറാറ, ഗറാറ, കുർത്തി, ലാച്ച എന്നിവക്ക് പുറമെ ഇന്ത്യൻ വെസ്റ്റേൺ ഫ്യൂഷൻ വസ്ത്രങ്ങളും ട്രെൻഡാണ്.
കൂടുതൽ യെല്ലോ അൽപം മറ്റു നിറങ്ങളും ചേർന്ന കോമ്പിനേഷനുകളും ഫാഷൻ ആവാറുണ്ട്.കോട്ടൺ, ബനറാസി, ജ്യൂട്ട്, സിൽക്ക്, ടസ്സർ സിൽക്ക്, ഷിഫോൺ,ജോർജറ്റ്, ടിഷ്യൂ ഫാബ്രിക്കിലെല്ലാം ഹൽദി വസ്ത്രങ്ങൾ ലഭ്യമാണ്.
ചിക്കൻകാരി വർക്ക്, സർദോസി വർക്ക്, മിറർ വർക്ക്, ത്രെഡ് വർക്ക്, ബീഡ് വർക്ക് തുടങ്ങിയവയെല്ലാം ഇത്തരം ഡ്രസുകകളിൽ കാണാറുണ്ട്. എങ്കിലും ഹെവിആയിട്ടുള്ള വർക്കുകൾ ഉള്ള ഫാഷൻ ഉപയോഗിച്ച് കാണാറില്ല. മഞ്ഞൾ വസ്ത്രങ്ങളിൽ കറ വരുത്തുന്നതും ആ ദിവസം ഉപയോഗിക്കുന്നത് പിന്നീട് ഉപയോഗിക്കാൻ സാധ്യത കുറവുള്ളത് കൊണ്ടും സിംപിളും എലഗന്‍റുമായ ആയ വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും. വധു ആർട്ടിഫിഷ്യൽ ആയി ഫ്ളവർ എന്ന് തോന്നിക്കുന്ന രീതിയിലുള്ള അഭരണങ്ങൾ അണിയുന്നു. ഗോൾഡ്, റസ്റ്റി ഗോൾഡ്, ആന്‍റിക്ക്, പേൾ ആഭരണങ്ങൾ മറ്റുള്ളവരും ധരിക്കാറുണ്ട്.
ചിത്രത്തിലെ മോഡൽ ധരിച്ചിരിക്കുന്നത് ടിഷ്യൂ ഫാബ്രിക്കിൽ ചെയ്ത ഹൈ ലോ അനാർക്കലിയാണ്. ബീഡ്സ്, ത്രെഡ്വർക്ക്, മിറർ വർക്ക് തുടങ്ങിയവയാണ് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.