ഇംഗ്ലീഷ് അക്ഷരം 'എ'യുടെ രൂപമായതിനാലാണ് ഇതിന് എലൈൻ ഗൗൺ എന്ന് പേര് വീണത്. താഴ്ഭാഗം വീതി കൂടിയും മുകളിലേക്കെത്തുേമ്പാൾ ഇടുങ്ങിയതുമായ വസ്ത്രമാണ് എലൈൻ ഗൗൺ അല്ലെങ്കിൽ എലൈൻ ഡ്രസ്. ഡിസൈനർമാരുടെ ഭാഷയിൽ ഇതിനെ 'മാജിക്കൽ' എന്നാണ് പറയുന്നത്. ഏത് ബോഡി ഷെയ്പിനും ഇത് ചേരും. ഒരുപാട് െഫ്ലയർ ഇല്ലാത്തതിനാൽ തന്നെ, ഒരാൾക്ക് നടക്കാനുള്ള സ്പേസ് മാത്രമെ ഇതിനുണ്ടാകൂ. തടികൂടുതലുള്ളവർക്ക് തടി തോന്നിക്കാതിരിക്കാൻ ഏറ്റവും ചേരുന്ന വസ്ത്രമാണിത്.
എലൈൻ ഗൗൺ പൂർണമായും േഫ്ലാറൽ പ്രിൻറാക്കാതിരിക്കുന്നതാണ് നല്ലത്. പകുതി േഫ്ലാറലും ബാക്കി െപ്ലയിനുമാണെങ്കിൽ കൂടുതൽ ആകർഷകമാകും. കോംപിനേഷൻ കൊടുക്കുേമ്പാൾ താഴെയുള്ള കളറിെൻറ വിപരീത നിറമായിരിക്കണം മുകളിൽ കൊടുക്കേണ്ടത്. താഴ്ഭാഗത്തെ ഏറ്റവൂം ഡാർക്ക് ഷെയ്ഡായിരിക്കണം ഡ്രസിെൻറ മുകൾ ഭാഗത്ത് ഉപയോഗിക്കേണ്ടത്.
ഈ ചിതം ഉദാഹരണം. താഴെയുള്ള കറുപ്പ് നിറമാണ് മുകൾ ഭാഗത്തെ ഡിസൈനായി ഉപയോഗിച്ചിരിക്കുന്നത്. ഇടുപ്പിെൻറ ഭാഗം വരെ ഒരു ഡിസൈനും മുകളിലേക്ക് മറ്റൊരു ഡിസൈനുമായിരിക്കും വരുന്നത്. ഒരു ബെൽറ്റ് കൂടി കൊടുക്കുന്നത് നല്ലതാണ്. ഒറ്റ പീസായും എലൈൻ ഡ്രസുകൾ ഡിസൈൻ ചെയ്യാറുണ്ട്. ഡെനിം പോലുള്ള തുണികൊണ്ട് എലൈൻ ഡ്രസുകൾ ചെയ്യാം. എലൈൻ ഫ്രോക്ക്, എലൈൻ ഫുൾ ഗൗൺ, എലൈൻ സ്കേർട്ട്സ് എല്ലാം ഈ ഗണത്തിൽപെടുന്നതാണ്.
1955ൽ ക്രിസ്റ്റ്യൻ ഡെയർ എന്ന ഫാഷൻ ഡിസൈനറാണ് ആദ്യമായി ഈ വസ്ത്രം പുറത്തിറക്കിയത്. ആദ്യം ജാക്കറ്റായാണ് ഉപയോഗിച്ചിരുന്നത്. കാലത്തിനനുസരിച്ച് ഇതിന് രൂപമാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. വിവാഹത്തിന് വധുവിനൊപ്പമുള്ള കുട്ടികൾ സാധാരണ എലൈൻ ഡ്രസുകളാണ് ധരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.