സ്വന്തം ആരോഗ്യകാര്യത്തിൽ കാണിക്കുന്ന അലംഭാവം നമ്മെ വലിയ രോഗികളാക്കി മാറ്റും എന്നത് പലപ്പോഴും ചിന്തിക്കാത്ത കാര്യമാണ്. ദിവസവും വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി പലരും മനസ്സിലാക്കുന്നില്ല. അതുകൊണ്ട് തന്നെ, പല തിരക്കുകൾക്കിടയിൽ എല്ലാവരും ആദ്യം വിട്ടുവീഴ്ച ചെയ്യുന്നത് വ്യായാമ കാര്യത്തിലാണ്.
സ്ത്രീ ശരീരത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ പെട്ടന്ന് തടി കൂടാനും ശരീരത്തിൽ കൊഴുപ്പടിയാനുമുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് ഇണങ്ങിയ വസ്ത്രങ്ങൾ ബോർ ഇല്ലാതെ ധരിക്കാനും ശരീര സംരക്ഷണം അത്യാവശ്യമാണ്. ദിവസവും അരമണിക്കൂർ നടക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് മാറ്റങ്ങൾ സംഭവിക്കും.
രാത്രിയിലെ ഉറക്കക്കുറവ്, കിതപ്പ് എന്നിവക്കൊക്കെ ആശ്വാസം നടത്തത്തിലൂടെ ലഭിക്കുന്നു. കൂടുതൽ ഒഴിവ് സമയമുള്ളവരാണെങ്കിൽ ഇതിനോടൊപ്പം തന്നെ യോഗയും വ്യായാമങ്ങളും ചെയ്യാം. എത്രത്തോളം നമ്മൾ ശരീരം സംരക്ഷിക്കുന്നുവോ അത്രത്തോളം സൗന്ദര്യം വർദ്ധിച്ച്കൊണ്ടേയിരിക്കും.
പലപ്പോഴും ചാടിയ വയറും അമിത വണ്ണവുമാണ് നമ്മളെ ഫാഷനബിൾ ആകുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത്. അര മണിക്കൂർ ശരീരത്തിനായി മാറ്റിവെക്കൂ. നമുക്ക് വലിയ മാജിക്ക് തന്നെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.