കുട്ടിപ്പട്ടാളത്തിന് വേണ്ടി ഒരു പുതുമയുള്ള പായസം ആവാം ഇന്ന്. കുട്ടികള്‍ക്ക് പ്രിയമുള്ള പാസ്ത പായസരൂപത്തില്‍ ഉണ്ടാക്കിയാലും നല്ല രുചിയാണെന്ന് പറയുന്നു ഈ പാചകക്കുറിപ്പ് പരിചയപ്പെടുത്തുന്ന സുനി തോമസ്. നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?
ചേരുവകൾ:
തയാറാക്കുന്ന വിധം:
ഒരടുപ്പില്‍ പാസ്ത രണ്ട് കപ്പ് തിളക്കുന്ന വെള്ളത്തില്‍ 10 മിനിട്ട് വേവിക്കാന്‍ വെക്കുക. ഇതേസമയം മറ്റൊരു അടുപ്പില്‍ പാല് പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കാന്‍ വെക്കുക. പാല്‍ തിളയ്ക്കുമ്പോഴേക്കും പാസ്ത ഏകദേശം വെന്തിട്ടുണ്ടാകും. കൂടുതല്‍ വെന്താല്‍ പാസ്തയുടെ ആകൃതി നഷ്ടമാകും. വെള്ളം ഊറ്റിയ ശേഷം പാസ്ത നേരെ തിളച്ച പാലിലേക്കിടുക. പാലില്‍ കിടന്ന് പാസ്ത നന്നായി സോഫ്റ്റായാല്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. ഇത് തിളച്ച് കുറുകി വരുമ്പോള്‍ ഏലക്കാപൊടിയും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കിയാല്‍ പായസം റെഡി.
(പാസ്ത ഏത് ഡിസൈനുള്ളതും ആകാം. എങ്കിലും ചെറുതാണ് ഭംഗിയും സൗകര്യവും)
തയാറാക്കിയത്: സുനി തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.