ആനക്കര: കാളപ്പൂട്ട് മത്സരത്തില്‍ 10 വയസ്സുകാരന് ആദില്‍ കാളപ്പൂട്ട് പ്രേമികളുടെ ബാലതാരമായി. കാളപ്പൂട്ടിന്റെ നിയമാവലികള്‍ അണുവിട തെറ്റാതെ അതിവേഗത്തില്‍ പായുന്ന കാളകളെ നുകത്തില്‍ മുറുക്കിയ ചെരിപ്പില്‍ സാഹസികമായി ഇരുപാദവും ഊന്നിപൂട്ടിയ ആദില്‍ ആരാധകരുടെ പ്രിയപ്പെട്ട പൂട്ടുകാരനായി.
ഒന്നര മാസത്തിനിടെ ആറ് കാളപ്പൂട്ട് മത്സര പൂട്ടുകളില്‍ ഇതിനകം പൂട്ടിയിട്ടുണ്ട്. പൂര്‍വ്വിക കര്‍ഷകരായ എടക്കര നാരേക്കാവ് വായക്കാളി ഹസ്സന്-റജീന ദമ്പതിമാരുടെ ഇളയ മകനാണ് ആദില്‍. പ്രദേശത്തെ എ.യു.പി സ്കൂളില്‍ ആറാം ക്ലാസിലാണ്. കൃഷിപണിയില്‍ ചെറുപ്പത്തില്‍തന്നെ തല്പരത കണ്ടറിഞ്ഞ പിതാവ് കന്നുപൂട്ടാന്നും കണ്ടം ഉഴുതാനുംപരിശീലിപ്പിച്ചു.
ഇതോെടപ്പം മരതെളിയില് കമ്പം കൂടിയതോടെ കാളകളെ ചെരിപ്പില്‍ കയറി പൂട്ടാനും ആദിലിന് ധൈര്യം കൈവന്നു. ഇതറിഞ്ഞ മുതിര്‍ന്ന കാളപ്പൂട്ടുകാരന്‍ വണ്ടൂര്‍ അബൂബക്കര്‍ ആദിലിന്റെ ആദ്യ ഗുരുവായി. ഈ സീസണിലെ ഒട്ടുമിക്ക കാളപൂട്ട് മത്സരത്തിലും ആദില്‍ അതിവേഗത്തില്‍ കാളകളെ പൂട്ടി പയറ്റി.
മുതിര്‍ന്ന പൂട്ടുകാരായ അബ്ദുട്ടി കുണ്ടോട്ടി, ഷമീര്‍ ഒതായി, അബൂബക്കര്‍ വണ്ടൂര്‍, കബീര്‍ മലപ്പുറം, മുസ്തഫ മുക്കോളി ഇവര്‍ ആദിലിന് പ്രോത്സഹനവും നല്കി. മനംനിറഞ്ഞ് കാണികള്‍ നല്കിയ സമ്മാന തുകയില്‍നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും ആദിലിന്റെ പതിവ് ശൈലിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.