തൃപ്പൂണിത്തുറ: ജോലി പഠനത്തിന് ഒരു തടസ്സമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 190ാം റാങ്ക് നേടിയ തൃപ്പൂണിത്തുറ എരൂര്‍ ആശാപൂര്ണയില് അച്യുത് അശോക്. രണ്ട് വര്‍ഷം മുമ്പാണ് ജോലി ഭാഗികമാക്കി പഠനത്തില്‍ പൂര്‍ണമായും ശ്രദ്ധചെലുത്തിയത്.
തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ അച്യുത് തെലങ്കാന എന്‍.ഐ.ടിയില്‍നിന്ന് എം.ടെക്കും കരസ്ഥമാക്കി. ഇതിനു ശേഷമാണ് ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി സേവനമനുഷ്ഠിക്കുന്നത്. ഈ കാലയളവിലും സിവില്‍ സര്‍വിസ് എന്ന സ്വപ്നത്തിനു പുറകെയുള്ള ഓട്ടം അച്യുത് തുടരുന്നുണ്ടായിരുന്നു. സിവില്‍ സര്‍വിസ് നേടിയേ പറ്റൂ എന്ന സ്വപ്നം വേട്ടയാടിത്തുടങ്ങിയതോടെ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും പഠനത്തില്‍ മുഴുകി.
പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിനേക്കാളുപരി തനിച്ചുള്ള പഠനമാണ് അച്യുത് അശോകിന് തന്റെ മോഹം പൂവണിയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഓപ്ഷനല്‍ വിഷയങ്ങള്‍ക്കും മോക് ടെസ്റ്റുകള്‍ക്കുമായി പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചു. സോഫ്റ്റ്വെയര് എന്‍ജിനീയറായ ഭാര്യ നയനയും അച്യുതിന് ഉറച്ച പിന്തുണ നല്കി. എന്‍ജിനീയറായ പിതാവ് അശോക് കുമാറും റിട്ട. ലെക്ചററായ മാതാവ് രഞ്ജിനിയും മകന്റെ സ്വപ്നസാക്ഷാത്കാരത്തിന് കരുത്തേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.