കോങ്ങാട്: സപ്തതിയിലും കോങ്ങാട് പാറശ്ശേരി ശ്രീരുദ്രത്തിൽ കൃഷ്ണനുണ്ണി (അനിയൻ മാഷ് -70) ഉത്സവകാലതിരക്കിലാണ്. സർഗാത്മക കലാ പരിപോഷണ രംഗത്ത് നാല് പതിറ്റാണ്ടിന്റെ സേവന സപര്യയിലാണ് ഈ കലാകാരൻ. ഫോട്ടോഗ്രഫി, ചിത്രകല, നൃത്തം, ബാലെ തുടങ്ങി സകലകലകളിലും തന്റേതായ മുദ്ര ചാർത്താൻ കൃഷ്ണനുണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്.
പരേതരായ പഴയന്നൂർ കൈലാസ് അയ്യരുടെയും നാരായണിക്കുട്ടി നേശ്യാരുടെയും മകനായ അദ്ദേഹം തിരൂർ കൽപകഞ്ചേരി ഹൈസ്കൂളിലെ എസ്.എസ്.എൽ.സി പഠനനാന്തരം ജോലി അന്വേഷണത്തിന്റെ ഭാഗമായാണ് മുംബൈയിലേക്ക് നാടുവിട്ടത്. ആദ്യകാലത്ത് സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രഫി പഠിച്ചു. ഇത് ചിത്രകലയോടുള്ള അഭിനിവേശം കൂട്ടി. സ്കൂൾ ഓഫ് ഫൈൻ ആർട്സ് ഡൽഹി, ഭാരതീയ വിദ്യാഭവൻ, ത്രിവേണി കല സംഘം എന്നിവിടങ്ങളിൽ ചിത്രകല അഭ്യസിച്ചു. ചുമർചിത്രങ്ങൾ, മ്യൂറൽ പെയ്ൻറിങ്, ഛായ ചിത്രങ്ങൾ, എണ്ണഛായ ചിത്രങ്ങൾ എന്നിവ കൂടാതെ നൂത പെയിൻറിങ് രീതികളും കൃഷ്ണനുണ്ണിക്ക് വഴങ്ങും.
ഉത്സവകാലങ്ങളിൽ മേക്കപ്പ് സാമഗ്രികൾ, വണ്ടി വേഷങ്ങൾ, പുലിവേഷങ്ങൾ എന്നിവ തയാറാക്കുന്നതിലും അഗ്രഗണ്യനാണ്. നൃത്തനൃത്യങ്ങൾ, ചിത്രരചന, ബാലെ തുടങ്ങിയ ഇനങ്ങൾ പഠിപ്പിച്ച അദ്ദേഹത്തിന്റെ നിരവധി ശിഷ്യഗണങ്ങൾ ഇന്ന് ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. കോങ്ങാട് നാദലയ അക്കാദമിയിൽ 12 വർഷക്കാലം കലാഅധ്യാപകനായി. നിലവിൽ പാറശ്ശേരിയിലെ സ്വന്തം വീട്ടിൽ തന്നെ ഒരു കലാലോകം തീർത്തിരിക്കുകയാണ് ഇദ്ദേഹം. താൻ വരച്ച ചിത്രങ്ങളുടെ ആർട്ട് ഗ്യാലറിയും വീടകം തന്നെ. സഹധർമിണി രുഗ്മിണിയുടെ അളവറ്റ പിന്തുണയും കലാജീവിതം സമ്പന്നമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.