കൊച്ചി: യുദ്ധത്തെയും കാലാവസ്ഥാമാറ്റത്തെയും ചൊല്ലി ആകുലപ്പെടുന്നു ബിനാലെയിൽ പ്രണയ് ദത്തയെന്ന 28കാരന്റെ കലാവതരണങ്ങൾ. ‘ഡേ സീറോ’, ‘നേതി’ എന്നിങ്ങനെ രണ്ടു സൃഷ്ടികളുണ്ട് ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലെ പ്രദർശനത്തിൽ.
ഷുബിഗി റാവു ക്യൂറേറ്റ് ചെയ്ത മുഖ്യ ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് കൊൽക്കത്ത സ്വദേശിയായ പ്രണയ് ദത്ത.
വിഡിയോ ദൃശ്യങ്ങളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ബിംബങ്ങളിലൂടെയാണ് പ്രമേയം പ്രണയ് ദത്ത പ്രേക്ഷകരെ അനുഭവിപ്പിക്കുന്നത്. സ്ക്രീൻ വിന്യാസവും ശബ്ദത്തിന്റെ സൂക്ഷ്മ മിശ്രണവും സംവേദനത്തിന് തന്മയത്വം നൽകുന്നു.
ജലം നിലനിൽപ്പിന്റെ ഇന്ധനവും ഭാവിയുടെ കറൻസിയുമായി തീരുന്നതെങ്ങനെയെന്ന് ചലച്ചിത്രാത്മകമായി വിശദീകരിക്കുന്ന ‘ഡേ സീറോ’ എന്ന സൃഷ്ടിയിലേക്ക് തന്നെ കൊണ്ടെത്തിച്ചത് 2018ൽ ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ കേപ്ടൗണിലും 2019ൽ ചെന്നൈയിലും നടന്ന സംഭവങ്ങളാണെന്ന് പ്രണയ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.