ആലുവ: വളയം പിടിക്കുന്നതിനൊപ്പം പാട്ടുപാടി യാത്രക്കാരെ ആനന്ദിപ്പിച്ച് നജിമുദ്ദീൻ. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ആലുവ ഡിപ്പോയിലെ കോഓഡിനേറ്റർ കൂടിയായ കോതമംഗലം പുത്തൻപുരക്കൽ വീട്ടിൽ നജിമുദ്ദീനാണ് വ്യത്യസ്തനാകുന്നത്.
ബജറ്റ് ടൂറിസം പദ്ധതിയിൽ ആലുവയിൽ നിന്ന് മാമലക്കണ്ടം, ചതുരംഗപ്പാറ, മലക്കപ്പാറ, വാഗമൺ എന്നിങ്ങനെ നാലിടങ്ങളിലേക്കാണ് യാത്ര.
ഈ യാത്രകളിൽ ഡ്രൈവറുടെ റോളിനൊപ്പം ഗാകയനായും നജ്മുദ്ദീനുണ്ട്. സംഗീതം ശാസ്ത്രീയമായൊന്നും പഠിച്ചിട്ടില്ല. സ്കൂൾ കാലം മുതൽ സിനിമാ -നാടക ഗാനങ്ങൾ ലഹരിയാണ്. വിവാഹചടങ്ങുകളിലും ഗാനങ്ങളാലപിക്കും. നൂറിലേറെ സിനിമാ ഗാനങ്ങൾ കാണാപാഠമാണ്.
മിക്ക ഗാനങ്ങളുടേയും കരോക്കെയും മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്. 2015 ലാണ് കെ.എസ്.ആർ.ടി.സിയിൽ ജോലിക്ക് കയറിയത്. ബജറ്റ് ടൂറിസം പദ്ധതിയിൽ സേവനം തുടങ്ങിയതോടെ തന്റെ ഗാനാലാപനം കുറേ പേരിലേക്ക് എത്തിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നജ്മുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.