തൃശൂർ പാറമേക്കാവ് അഗ്രശാല ഹാളിൽ നടന്നുവരുന്ന സ്റ്റാമ്പ് നാണയ പ്രദർശനത്തിൽ ആൻഷ്യന്‍റ് ഇന്ത്യ വിഭാഗത്തിലാണ് ബാബുരാജ് ഒന്നാമതെത്തിയത്. ഇന്ത്യയിൽ വിവിധ കാലങ്ങളിൽ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ 562 രാജവംശങ്ങളുടെ ഭരണകാലത്തെ നാണയങ്ങളാണ് ബാബുരാജിന്‍റെ ശേഖരത്തിലുള്ളത്.
1856 നും 1947നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ ഉപയോഗിച്ചിരുന്ന അപൂർവ കോയിനുകളും സ്റ്റാമ്പുകളും പോസ്റ്റൽ കവറുകളും ശേഖരത്തിലുണ്ട്. ഫോട്ടോഗ്രഫറായ ബാബുരാജിന് ശേഖരത്തിനുള്ള അംഗീകാരമായി ആറ് സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ തപാൽ വകുപ്പിന്‍റെ പ്രതിനിധിയായും അല്ലാതെയും രാജ്യം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. 1986 സാക്ഷരത കാലത്ത് പരിചയപ്പെട്ട എത്യോപ്യൻ സുഹൃത്തിന് വേണ്ടി സ്റ്റാമ്പുകൾ ശേഖരിച്ചു തുടങ്ങിയതാണ്. പിന്നീട് അത് ഹരമായി മാറി. ലക്ഷക്കണക്കിന് രൂപ നാണയങ്ങൾക്കും കോയിനുകൾക്കുമായി ചെലവിട്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.