ഓണ​റ​റി ഡോ​ക്ട​റേ​റ്റുമായി

ഷ​മീ​ർ ബാ​ബു

ഡോ. ഷമീർ ബാബു: സ്കൗട്ടിനെ പ്രണയിച്ച പ്രതിഭ

ക​രു​വാ​ര​കു​ണ്ട്: ഇ​ത് ത​രി​ശി​ലെ ചെ​ട്ടി​യ​ൻ​തൊ​ടി​ക സൈ​ത​ല​വി​യു​ടെ മ​ക​ൻ ഡോ.​ ഷ​മീ​ർ ബാ​ബു. ഇ​ന്ത്യ​ൻ സ്കൗ​ട്ടി​നെ ലോ​ക​ത്തോ​ള​മെ​ത്തി​ച്ച യു​വ പ്ര​തി​ഭ. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പാ​ട്ര​ണാ​യു​ള്ള സൗ​ദി അ​റേ​ബ്യ​യി​ലെ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് നാ​ഷ​ണ​ൽ ജ​ന​റ​ൽ കൗ​ൺ​സി​ലി​ന്‍റെ ചീ​ഫ് ക​മീ​ഷ​ണ​ർ. സ്കൗ​ട്ടി​ങ് വ​ഴി​യു​ള്ള സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് യു.​എ​സി​ലെ ഗ്ലോ​ബ​ൽ ഹ്യൂ​മ​ൻ പീ​സ് യൂ​നി​വേ​ഴ്സി​റ്റി ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ബി​രു​ദ ധാ​രി.

സ്കൗ​ട്ട് പ്ര​സ്ഥാ​ന​ത്തെ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കി​യ ഷ​മീ​ർ ക​രു​വാ​ര​കു​ണ്ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ഇ​തി​ൽ അം​ഗ​മാ​കു​ന്ന​ത്. രാ​ജ്യ പു​ര​സ്കാ​ർ, രാ​ഷ്ട്ര​പ​തി അ​വാ​ർ​ഡ്, ബാ​ഡ്ജ്, കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് വ​ണ്ടൂ​ർ റോ​വ​റി​ൽ നി​ന്ന് നി​പു​ൺ അ​വാ​ർ​ഡ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി.

ജോ​ലി തേ​ടി സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ​പ്പോ​ഴും സ്കൗ​ട്ടി​നോ​ടു​ള്ള പ്ര​ണ​യം വി​ട്ടി​ല്ല. തി​ര​ക്കു​പി​ടി​ച്ച ജോ​ലി​ക്കി​ട​യി​ലും ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ സ്കൗ​ട്ട് പ്ര​സ്ഥാ​നം സ​ജീ​വ​മാ​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യ ഷ​മീ​റി​നെ തേ​ടി 2014 ൽ, ​സൗ​ദി​യി​ലെ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഓ​ർ​ഗ​നൈ​സി​ങ് ക​മീ​ഷ​ണ​ർ പ​ദ​വി​യെ​ത്തി.

2017ൽ, ​പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 32 പേ​രി​ൽ ഒ​രാ​ൾ ഷ​മീ​ർ ബാ​ബു ആ​യി​രു​ന്നു. നാ​ലു​വ​ർ​ഷം കൂ​ടു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​റു​ള്ള ഇ​ന്റ​ർ​നാ​ഷ​ണ​ൽ ജാം​ബൂ​രി​ക​ളി​ൽ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കാ​റു​ള്ള ഇ​ദ്ദേ​ഹം ജ​പ്പാ​ൻ, അ​മേ​രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന വേ​ൾ​ഡ് സ്കൗ​ട്ട്സ് ജാം​ബൂ​രി​ക​ളി​ലും സൗ​ദി​യി​ലെ ഭാ​ര​ത് സ്കൗ​ട്ട്സ് പ്ര​തി​നി​ധി​യാ​യി സം​ബ​ന്ധി​ച്ചു. ഹ​യ​സ്റ്റ് അ​വാ​ർ​ഡ് അ​ച്ചീ​വേ​ഴ്സ് സ്കൗ​ട്ട്സി​ലും അ​റം​ഗ സൗ​ദി സ്കൗ​ട്ട്സ് ക​ണ്ടീ​ജ​ന്‍റ് മാ​നേ​ജ്മെ​ന്റ് ടീ​മി​ലും അം​ഗ​മാ​ണ് ദ​മാം സി​ഡ്കോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യി​ൽ ഐ.​ടി മാ​നേ​ജ​റാ​യ ഷ​മീ​ർ ബാ​ബു.​ ഷി​ഫ്നി​യാ​ണ് ഭാ​ര്യ. ലി​ബ, ലാ​സിം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - Dr. Shameer Babu: The genius who fell in love with Scout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.