ദുബൈ: ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ആലപ്പുഴ മാവേലിക്കര സ്വദേശി ലാലു കോശി ദിവസവും താണ്ടിയത് 200 കിലോമീറ്റർ ദൂരം. ദിവസവും 8.30 മണിക്കൂറോളമെടുത്താണ് ലാലു തന്റെ സൈക്കിളിൽ ചുറ്റിക്കറങ്ങിയത്. ഫിറ്റ്നസ് ചലഞ്ചിന്റെ 30 ദിവസം പൂർത്തിയാക്കിയപ്പോൾ ലാലു ആകെ കീഴടക്കിയത് 6000 കിലോമീറ്ററാണ്.
രാത്രിയിലായിരുന്നു റൈഡുകൾ. ചില ദിവസങ്ങളിൽ ദുബൈയിൽനിന്ന് തുടങ്ങിയ റൈഡ് അതിർത്തികൾ കടന്ന് ഷാർജയിലും റാസൽഖൈമയിലും അജ്മാനിലും വരെയെത്തി. തൊവാം എക്യുപ്മെന്റ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനാണ്. സൈക്കിൾ ചവിട്ടുന്നതിനായി കമ്പനി ജോലി ക്രമീകരണം ചെയ്ത് കൊടുത്തിരുന്നു.
ട്രയാത്ത്ലൺ ഹബ് മെയ്ദാനാണ് റൈഡിങ്ങിന് പിന്തുണ നൽകിയത്. ഫിറ്റ്നസ് കൂട്ടായ്മയായ കേരള റൈഡേഴ്സിൽ അംഗമാണ്. കഴിഞ്ഞ വർഷം 28 മണിക്കൂർ തുടർച്ചയായി സൈക്കിൾ ചവിട്ടി ലാലു കുതിപ്പ് നടത്തിയിരുന്നു. 666 കിലോമീറ്ററാണ് തുടർച്ചയായി ചവിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.