പ്രവാസ ഭൂമികയിൽ കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റിന്റെ പ്രചാരകനാകുകയാണ് മണികണ്ഠൻ ഗുരുക്കൾ. നൂറുകണക്കിന് വിദേശികളടക്കം ആയിരത്തിലധികം ശിഷ്യഗണങ്ങൾക്ക് ഗുരുവാണ് ഈ പൊന്നാനി സ്വദേശി. നാലു പതിറ്റാണ്ട് പിന്നിട്ട തന്റെ കായിക പാരമ്പര്യം കൂടുതൽ കൂടുതലാളുകളിലേക്ക് പരിചയപ്പെടുത്തുന്ന തിരക്കിലാണിന്ന്. എട്ടാം വയസുമുതൽ കളരിപ്പയറ്റ് മനസിലും ശരീരത്തിലും ആവാഹിച്ചതാണ് ഗുരുക്കൾ. ഈ രംഗത്തെ പ്രമുഖ വ്യക്തിത്വം കെ.ജി പത്മനാഭ ഗുരുക്കളുടെ കീഴിലാണ് മണികണ്ഠൻ അഭ്യാസം പഠിച്ചത്. 40 - വർഷമായി കളരിയുമായി ഇടപിരിയാത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു .
12വർഷമായി ദുബായിൽ പ്രവാസ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഗുരുക്കൾ-വടക്കൻ സമ്പ്രദായത്തിന്റെ ചാടുല്ല ചുവടുകളുമായി അറബിനാട്ടിലും ആയോധനകലയുടെ ഖ്യാദി ഏവരിലേക്കും ഇപ്പോൾ പരിചിതമാകുന്നു. യു.എ.ഇയിൽ വിവിധ ഭാഗങ്ങളിമായിട്ട് ആറ് കളരി പരിശീലന കേന്ദ്രങ്ങളുണ്ട്. മെയ്യ്പ്പയറ്റ് (മെയ്യ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറും കൈ പ്രയോഗം, എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലുടെ ഗുരുക്കൾ ശിഷ്യർക്ക് പയറ്റു ചൊല്ലിക്കൊടുക്കുന്നത്. അതിനൊപ്പം തന്നെ ബാല്യകാല സുഹൃത്തും, കരാട്ട വിദഗ്ധനുമായ അബ്ദുൽ ലത്തീഫിൽ നിന്ന് പകർന്നു കിട്ടിയ ചുവടുകളും പരസ്പര ഇണചേർത്ത് കുട്ടികൾക്ക് പകരുന്നു.
ആറ് വയസുമുതൽ 60 വയസ് വരെയുള്ളവർ ആശാന്റെ കരാമയിലുള്ള വി.കെ.എം കളരിയിൽ പരിശീലിക്കുന്നുണ്ട്. ഇതിൽ തന്നെ ചെറിയ വരുമാനകാരായ നിരവധി പ്രവാസികൾക്ക് സൗജന്യമായാണ് കളരി പഠിപ്പിക്കുന്നത്.പക്ഷെ അവിടെ മണികണ്ഠൻ ഗുരുക്കൾക്ക് ഒരു നിബന്ധനമാത്രം.ആത്മാർത്ഥമായിരിക്കണം. ഒരു കാരണവശാലും പരിശീലനത്തിൽ ഉയപ്പരുത് എന്നുമാത്രം.വാള്, പരിച, കുന്തം, കഠാരി എന്നിവയുടെ മാതൃക അത് പോലെ മരത്തിൽ ഉണ്ടാക്കിയാണ് അങ്കത്താരി ഇവിടെ പരിശീലിപ്പിക്കുന്നത്.
നൂറിലധികം വേദികളിൽ ഗുരുകളും സംഘവും കളരിപ്പയറ്റ് അഭ്യാസ പ്രകടനം നടത്തിയിട്ടുണ്ട്. മാത്രവുമല്ല ദുബായ് എക്സ്പോ വേദിയിൽ രണ്ട് തവണ ആയോധനമുറ അവതരിപ്പിച്ചു .കേരളത്തിെൻറ സാമാന്യ ജനജീവിതത്തിഴൻറ ഭാഗമായിരുന്നു കളരി മുമ്പ്.ആൺ-പെണ് വ്യത്യാസമില്ലാതെ ബാല്യത്തില്‍ തന്നെ കളരിയില്‍ ചേര്‍ത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്നത് സാധാരണമായിരുന്നു. സാമൂഹ്യ ജീവിതത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി അവക്കുള്ള പ്രചാരം കുറഞ്ഞുവന്നു.
ആയോധന അഭ്യാസമുറയായ കളരിയ്ക്ക് ഇപ്പോൾ പുത്തൻ ഉണർവാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.അതിന്റെ തുടർച്ച പ്രവാസലോകത്തും സജീവമാക്കി നിർത്തുക എന്നതാണ് തന്റെ പ്രവാസ കളരിയുടെ ലക്ഷ്യമെന്ന് മണികണ്ഠൻ ആശാൻ പറയുന്നു.പെൺകുട്ടികൾ അടക്കം പുതുതലമുറയിലെ ധാരാളം പേർ ഇൗ രംഗത്തേക്ക് കടന്നുവന്ന് പ്രതിരോധ മുറകൾ അഭ്യസിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാകുന്നു. സുബിലയാണ് ഭാര്യ. മീര, മാനവ്, മെധാൻഷ് എന്നിവരാണ് മക്കൾ. ഇതിൽ മകൾ മീര യുഎഇ ഗവൺമെന്റ് ചാമ്പ്യൻഷിപ്പുകളിലെ ഗോൾഡ് മെഡൽ ജേതാവുംകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.