അ​പ്പു​ക്കു​ട്ട പൊ​തു​വാ​ൾ

നൂറിന്റെ നിറവിൽ പയ്യന്നൂരിന്റെ സ്വന്തം പത്മശ്രീ അപ്പുക്കുട്ട പൊതുവാൾ

പ​യ്യ​ന്നൂ​ർ: ഗാ​ന്ധി​മാ​ർ​ഗം ജീ​വി​ത​ച​ര്യ​യാ​ക്കി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യ പ​യ്യ​ന്നൂ​രി​ന്റെ പ​ത്മ​ശ്രീ വി.​പി. അ​പ്പു​ക്കു​ട്ട പൊ​തു​വാ​ൾ നൂ​റി​ന്റെ നി​റ​വി​ൽ. ഗാ​ന്ധി​യെ​യും ഖാ​ദി​യെ​യും കൂ​ട്ടു​പി​ടി​ച്ച് പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​പ്പു​ക്കു​ട്ട പൊ​തു​വാ​ൾ ഞാ​യ​റാ​ഴ്ച​യും പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ജ​ന്മ​ദി​നം. എ​ന്നാ​ൽ ക​ന്നി​മാ​സ​ത്തി​ലെ അ​ത്തം ന​ക്ഷ​ത്ര​ത്തി​ൽ ജ​നി​ച്ച​തു​കൊ​ണ്ട് കൊ​ല്ല​വ​ർ​ഷ പ്ര​കാ​രം 14 നാ​ണ് പി​റ​ന്നാ​ൾ.

ഖാ​ദി പ്ര​ചാ​ര​ണം, സ​ർ​വോ​ദ​യ​മ​ണ്ഡ​ലം -മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ തു​ട​ങ്ങി​യ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ് ഈ ​സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി. മ​തേ​ത​ര​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​നി​ൽ​പ്പെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് എ​ന്നും ഇ​ന്ധ​നം ഗാ​ന്ധി​യും ഗീ​ത​യു​മാ​ണ്. 1934 ജ​നു​വ​രി 12ലെ ​ഗാ​ന്ധി​ജി​യു​ടെ പ​യ്യ​ന്നൂ​ർ സ​ന്ദ​ർ​ശ​ന​മാ​ണ് ഈ ​വി​പ്ല​വ​കാ​രി​യു​ടെ മ​ന​സ്സി​ൽ ദേ​ശ സ്നേ​ഹ​ത്തി​ന്റെ ഊ​ർ​ജം വി​ത​ച്ച​ത്. സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ​ർ സ്ഥാ​പി​ച്ച ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ക്കാ​നാ​യി​രു​ന്നു ഗാ​ന്ധി​ജി അ​ന്ന് എ​ത്തി​യ​ത്.

അ​മ്മാ​വ​നും സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യു​മാ​യ വി.​പി. ശ്രീ​ക​ണ്ഠ​പൊ​തു​വാ​ളാ​ണ് ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റി​യ​ത്. ഉ​പ്പു​സ​ത്യഗ്ര​ഹ ജാ​ഥ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ​റു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന നാ​ലാം സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​വും അ​പ്പു​ക്കു​ട്ട​ൻ എ​ന്ന ബാ​ല​ന്റെ മ​ന​സ്സി​ൽ പോ​രാ​ട്ട​ത്തി​ന്റെ വി​ത്തി​ട്ടി​രു​ന്നു. 1942ൽ ​വി.​പി. ശ്രീ​ക​ണ്ഠ പൊ​തു​വാ​ളി​ന്റെ അ​റ​സ്റ്റോ​ടെ സ​മ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യി.

വി​ദ്യാ​ർ​ഥി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു നി​യോ​ഗം.1943​ൽ ബ്രി​ട്ടീ​ഷ് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് ക​ണ്ണൂ​ർ ജ​യി​ലി​ല​ട​ച്ചു. 1944ൽ ​അ​ഖി​ല ഭാ​ര​തീ​യ ച​ർ​ക്ക സം​ഘ​ത്തി​ൽ ചേ​ർ​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ന​മേ​ഖ​ല ഖാ​ദി പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. 1947 മു​ത​ൽ മ​ദി​രാ​ശി സ​ർ​ക്കാ​രി​ന്റെ കീ​ഴി​ൽ പ​യ്യ​ന്നൂ​ർ ഖാ​ദി കേ​ന്ദ്ര​ത്തി​ന്റെ മു​ഖ്യ​ചു​മ​ത​ല​ക്കാ​ര​നാ​യി. 1962 മു​ത​ൽ ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ ക​മീ​ഷ​ൻ സീ​നി​യ​ർ ഓ​ഡി​റ്റ​റാ​യി. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​നും വി​നോ​ഭ ഭാ​വ​യ്ക്കു​മൊ​പ്പം ഭൂ​ദാ​ന​പ്ര​സ്ഥാ​ന​ത്തി​ൽ സ​ജീ​വ​മാ​യി. രാ​ഷ്ട്രം ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. പു​റ​മെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അ​പ്പു​ക്കു​ട്ട പൊ​തു​വാ​ളി​നെ തേ​ടി​യെ​ത്തി.

പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ദ ബി​രു​ദ​ധാ​രി​യാ​യ ഇ​ദ്ദേ​ഹം ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ത്തി​ലെ ആ​ധ്യാ​ത്മി​ക​ത, ഭ​ഗ​വ​ത് ഗീ​ത ആ​ത്മ​വി​ക​സ​ത്തി​ന്റെ ശാ​സ്ത്രം എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​ണ്. ഭാ​ര്യ ഭാ​ര​തി​യ​മ്മ​യോ​ടും മ​ക്ക​ളോ​ടു​മൊ​പ്പം പ​യ്യ​ന്നൂ​ർ താ​യി​നേ​രി​യി​ൽ ബൈ​പ്പാ​സ് റോ​ഡി​ലാ​ണ് താ​മ​സം.

Tags:    
News Summary - Padma Shri Appukutta pothuval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.