ടി.​എ. റ​സാ​ക്ക്

റസാക്കിന്റെ പരീക്ഷകൾ

ഒ​രു ചെ​റി​യ അ​സു​ഖ​മോ ജീ​വി​ത​ത്തി​ലെ തി​രി​ച്ച​ടി​ക​ളോ നേ​രി​ടേ​ണ്ടിവ​രു​മ്പോ​ഴേ​ക്ക് ത​ള​ർ​ന്നു​പോ​കു​ന്ന, സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ജീ​വി​ത​ത്തി​ൽ തോ​റ്റു​പോ​കു​ന്ന​വ​ർ​ക്കു​ള്ള ജീ​വി​ച്ചി​രി​ക്കു​ന്ന പാ​ഠ​പു​സ്ത​ക​മാ​ണ് ടി.​എ. റ​സാ​ക്ക്

‘‘ഈ ​ലോ​ക​ത്ത് കോ​പ്പി​യ​ടി അ​നു​വ​ദി​ക്ക​പ്പെ​ട്ട ഒ​രേ​യൊ​രു പ​രീ​ക്ഷ​യേ ഉ​ള്ളൂ. അ​താ​ണ് ജീ​വി​തം. ജീ​വി​ത​ത്തി​ൽ കോ​പ്പി​യ​ടി​ച്ച് വി​ജ​യി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. ഓ​രോ ആ​ളു​ടെ​യും ജീ​വി​ത​ത്തി​ലെ ന​ല്ല​കാ​ര്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ എ​ന്നും ന​മു​ക്ക​നു​വാ​ദ​മു​ണ്ട്. എ​ന്നി​ട്ടും വി​ജ​യി​ക്കാ​തെ പോ​യാ​ൽ എ​ന്തു​കൊ​ണ്ട് ആ ​പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ഒ​രി​ക്ക​ൽ ന​മ്മ​ൾ​ത​ന്നെ ക​രു​തി​വെ​ക്കേ​ണ്ടി​വ​രും.’’ കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ലെ വീ​ട്ടി​ലി​രു​ന്ന് ടി.​എ. റ​സാ​ക്ക് ത​ന്റെ ര​ണ്ടാ​മ​ത്തെ ടെ​ലി​ഫി​ലിം ‘പ​രീ​ക്ഷ’​യു​ടെ തി​ര​ക്ക​ഥ ഇ​ങ്ങ​നെ എ​ഴു​തി പൂ​ർ​ത്തി​യാ​ക്കു​ന്നു.

ഹൃ​ദ​യം​കൊ​ണ്ടെ​ഴു​തി​യ അ​തി​ജീ​വ​നം

ഇ​ത് ടി.​എ. റ​സാ​ക്ക്. വ​യ​സ്സ് 77 ക​ഴി​ഞ്ഞു. ആ​റ് ആ​ൻ​ജി​യോ പ്ലാ​സ്റ്റി​യും ഒ​രു ബൈ​പാ​സ് സ​ർ​ജ​റി​യും ഇ​തി​ന​കം പി​ന്നി​ട്ടു. 11 സ്റ്റെ​ന്റും ര​ണ്ട് ബ​ലൂ​ണും ഹൃ​ദ​യ​മി​ടി​പ്പി​നൊ​പ്പം ച​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ജീ​വി​ത​ത്തി​ൽ എ​ത്ര​ത്തോ​ളം സ്ഥാ​ന​മു​ണ്ടെ​ന്ന് ത​ന്റെ ജീ​വി​തം​കൊ​ണ്ട് തെ​ളി​യി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഒ​രു ചെ​റി​യ അ​സു​ഖ​മോ ജീ​വി​ത​ത്തി​ലെ തി​രി​ച്ച​ടി​ക​ളോ നേ​രി​ടേ​ണ്ടിവ​രു​മ്പോ​ൾ ത​ള​ർ​ന്നു​പോ​കു​ന്ന, സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ജീ​വി​ത​ത്തി​ൽ തോ​റ്റു​പോ​കു​ന്ന​വ​ർ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​മാ​ണ് ടി.​എ. റ​സാ​ക്ക്. ഈ​യി​ടെ ഒ​രു കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് കി​ട​ക്കു​മ്പോ​ഴും ഇ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഒ​രു കു​റ​വു​മി​ല്ല. നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ, ആ ​ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്കു പ​ക​ർ​ത്താ​നു​ള്ള ഉ​ത്ത​ര​മാ​യി ഇ​വി​ടെ തു​റ​ന്നു​വെ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നാ​ട്ടു​കാ​രു​ടെ സ്വ​ന്തം ‘റ​സാ​ക്ക് സാ​ഹി​ബ്’ ത​ന്റെ ജീ​വി​തം പ​റ​യു​ന്നു...

ബി ​പോ​സി​റ്റി​വ്

രോ​ഗ​ങ്ങ​ൾ വ​രു​മ്പോ​ൾ സ​ങ്ക​ട​പ്പെ​ട്ട് ഇ​രു​ന്നി​ട്ടെ​ന്താ​ണ് കാ​ര്യം! ഇ​ത്ര​യും അ​സു​ഖം വ​ന്നി​ട്ടും എ​നി​ക്ക് മ​ന​സ്സി​ന് അ​ൽ​പംപോ​ലും ദുഃ​ഖ​മി​ല്ല. വി​ഷ​മ​വു​മി​ല്ല. ബൈ​പാ​സ് സ​ർ​ജ​റി​യ​ട​ക്ക​മു​ള്ള ചി​കി​ത്സ​ക​ൾ, ഇ​പ്പോ​ൾ കാ​ർ ഇ​ടി​ച്ച് അ​പ​ക​ടം, ഇ​തി​നു​മു​മ്പ് ഗേ​റ്റ് വീ​ണ് മ​റ്റൊ​രു അ​പ​ക​ടം, ഹെ​ർ​പ്പി​സ് എ​ന്ന രോ​ഗം, ഇ​തൊ​ക്കെ മാ​സ​ങ്ങ​ളോ​ളം എ​ന്നെ കി​ട​ത്തി​യ അ​സു​ഖ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ മ​ന​സ്സി​ന് വി​ഷ​മ​മി​ല്ല, ഞാ​ൻ എ​പ്പോ​ഴും സ​ന്തോ​ഷ​വാ​നാ​ണ്. രോ​ഗി​യാ​യി കി​ട​ന്ന​പ്പോ​ഴെ​ല്ലാം എ​ന്നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം​ത​ന്നെ​യാ​ണ് മ​ന​സ്സി​നെ ത​ണു​പ്പി​ച്ച വ​ലി​യ കാ​ര്യം. ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​പ്പോ​ൾ മാ​ത്രം ര​ണ്ടാ​യി​ര​ത്തോ​ളം​ പേ​രാ​ണ് കാ​ണാ​ൻ വ​ന്ന​ത്. ചി​ല​ർ​ക്കൊ​ക്കെ സ​ന്ദ​ർ​ശ​ക​ർ വ​രു​ന്ന​ത് ദേ​ഷ്യ​മാ​ണ്, പ​ക്ഷേ എ​നി​ക്ക് അ​തി​ലാ​ണ് സ​ന്തോ​ഷം. മ​െ​റ്റാ​രു കാ​ര്യം, ഏ​ത് രോ​ഗി​യെ​യും ഞാ​ൻ അ​ങ്ങോ​ട്ടു​പോ​യി കാണും.

60 വ​ർ​ഷ​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് യാ​ത്ര. കു​റേ ദൂ​രം​പോ​കും. ഇ​ങ്ങ​നെ​പോ​കു​മ്പോ​ൾ കു​ടും​ബ​ത്തി​ലെ അ​റി​യു​ന്ന ആ​ളു​ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലെ​ല്ലാം ക​യ​റും. ഒ​ന്ന് സം​സാ​രി​ച്ച് തി​രി​ച്ചു​പോ​രും. ഇ​തൊ​ക്കെ​യാ​ണ് എ​ന്നെ സ​ദാ സ​ന്തോ​ഷ​വാ​നാ​ക്കി നി​ർ​ത്തു​ന്ന​ത്. ഒ​രാ​ളു​ടെ രോ​ഗ​മോ അ​പ​ക​ട​മോ ഒ​ന്നും മ​ര​ണ​ത്തി​ന് കാ​ര​ണ​മ​ല്ല എ​ന്ന​താ​ണ് എ​ന്റെ വി​ശ്വാ​സം. ചി​ല​പ്പോ​ൾ അ​തു​കൊ​ണ്ടു​മാ​യേ​ക്കാം, പ​ക്ഷേ മ​രി​ക്കാ​ൻ അ​തൊ​ന്നും വേ​ണ്ട​ല്ലോ. മ​റ്റൊ​ന്ന് കു​ടും​ബ​ത്തി​ന്റെ സ​ഹ​ക​ര​ണം. എ​ന്റേ​ത് വ​ലി​യ കു​ടും​ബ​മാ​ണ്. ഞ​ങ്ങ​ൾ 12 മ​ക്ക​ളു​ണ്ട്. ഏ​ഴ് ആ​ണും അ​ഞ്ച് പെ​ണ്ണും. 11ാമ​നാ​ണ് ഞാ​ൻ. കു​ടും​ബ​ത്തി​നൊ​പ്പ​മു​ള്ള സ​മ​യ​ങ്ങ​ളും എ​ന്നെ ഏ​റെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​ണ്. എ​നി​ക്ക് ആ​രോ​ടും വി​ദ്വേ​ഷ​മോ വെ​റു​പ്പോ ഇ​ല്ല. ആ​രെ​ങ്കി​ലും എ​ന്നോ​ട് തെ​റ്റി​യാ​ൽ ഞാ​ൻ അ​ങ്ങോ​ട്ടു​പോ​യി പ​രി​ഹ​രി​ക്കും. മ​റ്റൊ​ന്ന്, എ​ന്റെ കു​ഴി​മാ​ടം ആ​റുവ​ർ​ഷം മു​മ്പു​ത​ന്നെ ഞാ​ൻ ത​യാ​റാ​ക്കി വെ​ച്ചി​ട്ടു​ണ്ട്. എ​ന്റെ ഇ​ണ​യു​ടെ​യും. വേ​ഗം മ​രി​ച്ചു​പോ​കാ​ൻ​ വേ​ണ്ടി​യ​ല്ല. ന​മ്മ​ൾ എ​വി​ടെ​യാ​കു​മെ​ന്ന് നേ​ര​ത്തേ അ​റി​യാ​മ​ല്ലോ...

ബൈ​പാ​സ് മു​ത​ൽ അ​പ​ക​ടം വ​രെ

2008 മേ​യി​ലാ​ണ് ആ​ദ്യ​മാ​യി ഹൃ​ദ​യ പ്ര​ശ്ന​മു​ണ്ടാ​കു​ന്ന​ത്. അ​ന്ന് 61 വ​യ​സ്സ്. അ​ന്ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചെ​യ്തു. 2009 ഫെ​ബ്രു​വ​രി​യി​ൽ വീ​ണ്ടും അ​റ്റാ​ക്ക്. അ​ന്ന് ബൈ​പാ​സ് ചെ​യ്യേ​ണ്ടി​വ​ന്നു. 2010 ഡി​സം​ബ​റി​ൽ വീ​ണ്ടും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി. തു​ട​ർ​ന്ന് 2013, 2016, 2019 ഏ​റ്റ​വു​മ​വ​സാ​നം 2023ൽ. ​ആ​ശി​ഷ് കു​മാ​റാ​ണ് എ​ന്റെ ഡോ​ക്ട​ർ. ഒ​റ്റ​ക്കാ​ണ് ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ പോ​കാ​റ്. അ​താ​ണ് എ​ന്റെ രീ​തി. യാ​ത്ര സ്കൂ​ട്ട​റി​ൽ​ത​ന്നെ. എ​നി​ക്കു​ണ്ടാ​യ ഒ​ന്നും രോ​ഗ​മാ​യി കാ​ണു​ന്നി​ല്ല. എ​നി​ക്കി​നി​യും അ​റ്റാ​ക്ക് ഉ​ണ്ടാ​കു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തോ​ർ​ത്ത് ആ​ശ​ങ്ക​യു​മി​ല്ല.


പ​ക്ഷേ, വ​ന്നാ​ൽ അ​തി​ന് ചി​കി​ത്സ​യെ​ടു​ക്കു​ക അ​ത്ര​മാ​ത്രം. ഇ​തൊ​ന്നും ഒ​രു രോ​ഗ​മ​ല്ല എ​ന്ന തോ​ന്ന​ലാ​ണ് ആ​ദ്യം ഉ​ണ്ടാ​കേ​ണ്ട​ത്. എ​​പ്പോ​ഴും പ്ര​തീ​ക്ഷ​യു​ള്ള മ​ന​സ്സുമാ​യി ജീ​വി​ക്ക​ണം. ഇ​ത്ത​വ​ണ അ​പ​കട​ത്തെ തു​ട​ർ​ന്ന് നാ​ല​ര മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു. അ​ന​സ്തേ​ഷ്യ ന​ൽ​കാ​തെ​യാ​ണ് ഇ​ത് ചെ​യ്ത​ത്. ബൈ​പാ​സും ആ​റ് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യും ക​ഴി​യു​ക​യും പോ​രാ​ത്ത​തി​ന് ആ​ക്സി​ഡ​ന്റി​ൽ ത​ല​യോ​ട്ടി​യി​ലു​ണ്ടാ​യ പൊ​ട്ട​ലും കാ​ര​ണം അ​ന​സ്തേ​ഷ്യ ന​ൽ​കി​യാ​ൽ റി​ക്ക​വ​റി വ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടും എ​ന്ന​തു​കൊ​ണ്ടാ​ണ് അ​ത് ന​ൽ​കാ​തി​രു​ന്ന​ത്. എ​ന്റെ ഇ​ണ​യു​ടെ സ​ഹ​ക​ര​ണ​മാ​ണ് ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​രു ഘ​ട​കം. 49 വ​ർ​ഷം​മു​മ്പ് എ​ന്റെ കൂ​ടെ കൂ​ടി​യ​താ​ണ് അ​വ​ൾ. ന​ഫീ​സ എ​ന്നാ​ണ് പേ​ര്. നാ​ലു​മ​ക്ക​ളും 11 പേ​ര​ക്കു​ട്ടി​ക​ളു​മു​ണ്ട് ഞ​ങ്ങ​ൾ​ക്ക്.

ടെ​ലി​ഫി​ലിം, നീ​ന്ത​ൽ, യാ​ത്ര...

ഹോ​ബി​ക​ൾ ഒ​രു​പാ​ടു​ണ്ട്. ടെ​ലി​ഫി​ലിം നി​ർ​മി​ക്കു​ക എ​ന്ന​താ​ണ് ഒ​ന്ന്. എ​ന്റെ ആ​ദ്യ ടെ​ലി​ഫി​ലിം ‘പ​ച്ച​പ്പ്’ നേ​ര​ത്തേ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 45 മി​നി​റ്റു​ള്ള സി​നി​മ​യാ​ണ​ത്. നാ​ട്ടി​ൽ​ത​ന്നെ​യാ​യി​രു​ന്നു ഷൂ​ട്ടി​ങ്. കാ​ശു​ണ്ടാ​ക്കാ​നൊ​ന്നും വേ​ണ്ടി​യ​ല്ല. അ​തെ​ന്റെ​യൊ​രു സ്വ​പ്ന​മാ​ണ്. എ​ന്റെ ര​ണ്ടാ​മ​ത്തെ ടെ​ലി​ഫി​ലിം ‘പ​രീ​ക്ഷ’ ഷൂ​ട്ടി​ങ് ആ​രം​ഭി​ക്കാ​ൻ​പോ​വു​ക​യാ​ണ്. ഞാ​ൻത​ന്നെ​യാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും. അ​പ​ക​ടം കാ​ര​ണ​മാ​ണ് ഷൂ​ട്ടി​ങ് വൈ​കു​ന്ന​ത്. ചി​ത്രം വ​ര​ക്കു​ന്ന​താ​ണ് മ​റ്റൊ​രു ഹോ​ബി. നീ​ന്ത​ലും ഫി​ഷി​ങ്ങു​മെ​ല്ലാം ഇ​ഷ്ട​മാ​ണ്. എ​ത്ര സ​മ​യം​വേ​ണ​മെ​ങ്കി​ലും വെ​ള്ള​ത്തി​നു​മു​ക​ളി​ൽ പൊ​ങ്ങി​ക്കി​ട​ക്കാ​ൻ എ​നി​ക്ക് ക​ഴി​യും. ഇ​വി​ടെ​യൊ​രു കു​ള​മു​ണ്ട്. ഒ​രു​ദി​വ​സം രാ​വി​ലെ, കു​ള​ത്തി​നു​മു​ക​ളി​ൽ അ​ന​ങ്ങാ​തെ മ​ല​ർ​ന്ന് കി​ട​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു കു​ട്ടി അ​വി​ടേ​ക്ക് വ​ന്നു. ഏ​തോ മൃ​ത​ശ​രീ​രം കി​ട​ക്കു​ക​യാ​ണെ​ന്നു​ക​രു​തി ആ ​കു​ട്ടി ആ​ർ​ത്തു​വി​ളി​ച്ച് ഓ​ടി, ആ​ളു​കൂ​ടി. പി​ന്നീ​ടാ​ണ് അ​വ​ർ​ക്ക് കാ​ര്യം പി​ടി​കി​ട്ടി​യ​ത്. യാ​ത്ര​ക​ളി​ഷ്ട​മാ​ണ്. ഇ​ന്ത്യ​യാ​കെ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. ജ​മ്മു-ക​ശ്മീ​ർ വ​രെ 84 ദി​വ​സ​ത്തെ യാ​ത്ര. ര​ണ്ടാ​യി​ര​ത്തി​ലാ​യി​രു​ന്നു അ​ത്. കൊ​ൽ​ക്ക​ത്ത​യോ​ട് വ​ല്ലാ​ത്ത ഇ​ഷ്ട​മാ​ണ്. ഒ​രു​പാ​ട് റി​ക്കാ​ർ​ഡു​ക​ളു​ടെ ക​ല​ക്ഷ​നൊ​ക്കെ​യു​ണ്ട്. ത​ല​ത് മ​ഹ്മൂ​ദാ​ണ് ഇ​ഷ്ടഗാ​യ​ക​ൻ.

ഒ​രു​ നാ​ടി​ന്റെ സൂ​ക്ഷി​പ്പു​കാ​ര​ൻ

ജീ​വി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വെ​ക്കാ​റു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്തെ​യും ആ​ളു​ക​ളെ​യും​ കു​റി​ച്ചു​ള്ള എ​ല്ലാ ഡേ​റ്റ​യും കൈ​യി​ലു​ണ്ട്. മൂ​ന്ന​ര​വ​ർ​ഷം വീ​ടു​ക​ൾ ക​യ​റി​യാ​ണ് അ​ത് ശേ​ഖ​രി​ച്ച​ത്. അ​തു​പോ​ലെ ഒ​രു സ്വ​പ്ന​മാ​യി​രു​ന്നു നാ​ട്ടി​ലെ മാ​പ്പ് ത​യാ​റാ​ക്കി അ​തി​ൽ ഇ​ട​വ​ഴി​ക​ള​ട​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന​ത്. ഞാ​ൻ​ത​ന്നെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ഒ​രു അ​ള​വ് യ​ന്ത്രം വാ​ങ്ങി. ഓ​രോ ഇ​ട​വ​ഴി​ക​ളും കൃ​ത്യ​മാ​യി മാ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 17 വ​യ​സ്സു​മു​ത​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ക​ച്ച​വ​ട​മാ​ണ് എ​ന്റെ തൊ​ഴി​ൽ. പ്ര​ധാ​ന​മാ​യും തോ​ൽ​ക്ക​ച്ച​വ​ടം. മാം​സ​ക്ക​ച്ച​വ​ട​വു​മു​ണ്ട്. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​ണ് ക​ച്ച​വ​ടം. മു​മ്പ് എ​ല്ലാ​ദി​വ​സ​വു​മു​ണ്ടാ​യി​രു​ന്നു.

കൃ​ത്യ​മാ​യ ജീ​വി​ത​ച​ര്യ സൂ​ക്ഷി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. പു​ല​ർ​ച്ചെ നാ​ല​ര​ക്ക് എ​ഴു​ന്നേ​ൽ​ക്കും. ന​മ​സ്കാ​രം ക​ഴി​ഞ്ഞ് ചാ​യ​യും ബി​സ്ക​റ്റും. ഏ​ഴ​ര​​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കും. നേ​ന്ത്ര​പ്പ​ഴ​വും മ​ധു​ര​ക്കി​ഴ​ങ്ങും മു​ട്ട​യു​മാ​ണ് ഇ​പ്പോ​ൾ ക​ഴി​ക്കാ​റ്. അ​തി​നു​ശേ​ഷം പ​ത്ത​ര​മ​ണി​യാ​കു​മ്പോ​ൾ ഒ​രു ചാ​യ​യും മു​ട്ട​യും. കൃ​ത്യം ഒ​രു​മ​ണി​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കും. ചോ​റും പ​യ​റു​മൊ​ക്കെ​യാ​ണ് പ്ര​ധാ​നം. നാ​ലു​മ​ണി​ക്ക് ചാ​യ​യും മ​റ്റെ​ന്തെ​ങ്കി​ലും. ഏ​ഴു​മ​ണി ഏ​ഴ​ര ആ​കു​മ്പോ​ഴേ​ക്ക് രാ​ത്രി​ഭ​ക്ഷ​ണം ക​ഴി​ക്കും. ഒ​മ്പ​ത​ര​ക്ക് ഉ​റ​ങ്ങാ​ൻ കി​ട​ക്കും. രാ​വി​ലെ ന​ട​ത്ത​വു​മു​ണ്ട്.

തെ​ളി​മ​ല​യാ​ള​മാ​ണ് ടി.​എ. റ​സാ​ക്കി​ന്റെ ശൈ​ലി. മ​ല​യാ​ള​വാ​ക്കു​ക​ൾ ഏ​റെ​യു​ള്ള​പ്പോ​ൾ എ​ന്തി​ന് മ​റ്റ് ഭാ​ഷ​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. സം​സാ​രി​ക്കു​ന്ന എ​ല്ലാ വാ​ക്കു​ക​ളും മ​ല​യാ​ളം മാ​ത്രം. ഈ ​ഭാ​ഷ കാ​ര​ണം ലോ​ക്ക​പ്പി​ലും ക​യ​റേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. മ​ല​യാ​ളം പ​റ​ഞ്ഞ​പ്പോ​ൾ അ​ത് ത​ന്നെ ക​ളി​യാ​ക്കി​യ​താ​ണെ​ന്നു ക​രു​തി​യാ​യി​രു​ന്നു അ​ത്. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ശൈ​ലി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ പ​റ​ഞ്ഞു​വി​ടു​ക​യും ചെ​യ്തു. ആ ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി പി​ന്നീ​ട് റ​സാ​ക്ക് ന​ല്ല സൗ​ഹൃ​ദ​ത്തി​ലു​മാ​യി.

സം​സാ​രം നി​ർ​ത്താ​നൊ​രു​ങ്ങു​മ്പോ​ൾ അ​ദ്ദേ​ഹം ചോ​ദി​ച്ചു ‘താ​ങ്ക​ളു​ടെ ആ​മാ​ശ​യ​ത്തി​ന്റെ താ​പ​നി​ല ശ​മി​പ്പി​ക്കാ​ൻ അ​ൽ​പ്പം ശീ​ത​ള പാ​നീ​യ​മെ​ടു​ക്ക​ട്ടെ?’.     

Tags:    
News Summary - Razak's Tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.