ജയ​ന്റെ അക്ഷര കുതിപ്പിന് മൂന്ന് പതിറ്റാണ്ടിന്റെ നിറവ്

വാ​ടാ​ന​പ്പ​ള്ളി: ഉ​പ​ജീ​വ​ന​മെ​ന്നോ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യി​യാ​യ പു​സ്ത​ക​ങ്ങ​ളും ഭൂ​പ​ട​ങ്ങ​ളു​മാ​യി 32 വ​ർ​ഷ​ങ്ങ​ളാ​യി ത​ള​രാ​തെ സ്കൂ​ളു​ക​ളി​ലേ​ക്ക് ന​ട​ന്നു​നീ​ങ്ങു​ക​യാ​ണ് ജ​യ​ൻ(63). തൃ​ശൂ​രും സ​മീ​പ ജി​ല്ല​ക​ളി​ലു​മാ​യി ഇ​യാ​ൾ​ചെ​ന്ന് കേ​റാ​ത്ത സ്കൂ​ളു​ക​ളി​ല്ല. തൃ​ശൂ​ർ ജി​ല്ല​യി​ലെ മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ ചീ​ര​ത്ത് വീ​ട്ടി​ൽ ജ​യ​ൻ ഇ​ന്ന് അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ്രി​യ​മാ​ണ്. കു​ടും​ബം പു​ല​ർ​ത്താ​ൻ 31ാം വ​യ​സ്സി​ലാ​ണ് ഇ​യാ​ൾ ഭൂ​പ​ട​വും പു​സ്ത​ക വി​ൽ​പ​ന​യും സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച​ത്.

ഇ​ന്ത്യ, കേ​ര​ളം, വേ​ൾ​ഡ് മാ​പ്പു​ക​ളും അ​ക്ഷ​ര​മാ​ല, പ​ക്ഷി-​മൃ​ഗാ​ദി​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, വി​വി​ധ ത​രം വാ​ഹ​ന​ങ്ങ​ൾ, മ​നു​ഷ്യ​ന്റെ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നും അ​റി​വു നേ​ടാ​നു​മു​ള്ള വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മാ​യി​ട്ടാ​ണ് ജ​യ​ൻ സ്കൂ​ളു​ക​ളി​ൽ എ​ത്തു​ക. അ​ധ്യാ​പ​ക​രെ സ​മീ​പി​ച്ചാ​ണ് ഇ​വ വി​ൽ​പ​ന ന​ട​ത്തു​ക. തു​ട​ങ്ങി​യ കാ​ല​ത്ത് കു​റ​ച്ചു​വ​ർ​ഷം വ​രെ ഇ​ത്ത​ര​ത്തി​ൽ പു​സ്ത​ക വി​ൽ​പ​ന​യു​മാ​യി ഏ​ഴും എ​ട്ടും പേ​രു​ണ്ടാ​കും. ഇ​പ്പോ​ൾ താ​ൻ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്ന് ജ​യ​ൻ പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ ഒ​രു രൂ​പ​യാ​യി​രു​ന്നു പു​സ്ത​ക​ത്തി​ന് വി​ല. ഇ​പ്പോ​ൾ 40 രൂ​പ​യി​ലെ​ത്തി. സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്ത് ജൂ​ൺ മു​ത​ൽ മൂ​ന്നു​മാ​സ​ക്കാ​ലം വി​ൽ​പ​ന ത​കൃ​തി​യാ​യി​രി​ക്കും.

പി​ന്നെ ഇ​ഴ​യും ഇ​താ​ണ് രീ​തി. ഇ​പ്പോ​ൾ 30ഉം 40​ഉം ചി​ല​പ്പോ​ൾ 70 വ​രെ പു​സ്ത​ക​ങ്ങ​ളും മാ​പ്പും വി​ൽ​പ​ന ന​ട​ക്കും. തൃ​ശൂ​ർ, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന. രാ​വി​ലെ ആ​റി​ന് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങും വൈ​കീ​ട്ട് ആ​റി​നോ ഏ​ഴി​നോ ചി​ല​പ്പോ​ൾ രാ​ത്രി എ​ട്ടി​നോ വീ​ട്ടി​ൽ എ​ത്തും. വി​ൽ​പ​ന കു​റ​ഞ്ഞാ​ൽ വൈ​കീ​ട്ട് നാ​ലോ​ടെ വീ​ട​ണ​യും. ബ​സി​ൽ പോ​യി ഒ​രു​സ്ഥ​ല​ത്ത് ഇ​റ​ങ്ങി​യ​ശേ​ഷം സ​മീ​പ​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്ക് കാ​ൽ​ന​ട​യാ​യാ​ണ് യാ​ത്ര.

നാ​ല് ജി​ല്ല​ക​ളി​ലെ​യും സ്കൂ​ളു​ക​ളു​ടെ പേ​രു​ക​ളും ജ​യ​ന് മ​നഃ​പാ​ഠ​മാ​ണ്. ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും പ​ഠി​പ്പി​ച്ച​ശേ​ഷം ഇ​രു​വ​രെ​യും വി​വാ​ഹം ഇ​തി​ന​കം ക​ഴി​ച്ചു​കൊ​ടു​ത്തു. എ​ന്നി​ട്ടും ക്ഷീ​ണം വ​ക​വെ​ക്കാ​തെ പ്രാ​യം മ​റ​ന്ന് ജ​യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ഓ​ട്ടം തു​ട​രു​ക​യാ​ണ്.

Tags:    
News Summary - three-decades-jayan-book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.