മേപ്പാടി: ടീച്ചറെന്താ യൂനിഫോം ഇടാത്തത്.? പഠിപ്പിക്കാനെത്തിയപ്പോൾ കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യത്തിനുള്ള ഉത്തരവുമായാണ് അധ്യാപിക ശാലിനി അടുത്ത ദിവസം ക്ലാസിലെത്തിയത്.
അന്നുമുതൽ കുട്ടികളുടെ യൂനിഫോം ധരിച്ച് അവരിൽ ഒരാളായി മേപ്പാടി മുണ്ടക്കൈ ഗവ.എൽ.പി.സ്കൂൾ അധ്യാപിക ശാലിനി സ്കൂളിലെത്താൻ തുടങ്ങി. കുട്ടികളോടൊപ്പം പാട്ടു പാടുകയും കുട്ടികളെ കയറ്റി സൈക്കിളിൽ ഗ്രൗണ്ടിൽ ചുറ്റിയടിക്കുകയും ചെയ്യുന്ന അധ്യാപിക നാട്ടുകാർക്കിടയിലും വൈറലായി.
കൂട്ടുകാരിയെപ്പോലെ കണ്ട് അധ്യാപികയോട് ഇടപഴകുന്ന കുട്ടികൾക്കും സ്കൂളിലെത്തിയാൽ സന്തോഷം. സാധാരണയായി കുട്ടികളും അധ്യാപകരും തമ്മിലുണ്ടാകാറുള്ള അകലം ഇവിടെ ഇല്ലാതായി. കുട്ടികളെ സംബന്ധിച്ച് അൽപ്പം മുതിർന്ന കുട്ടി മാത്രമാണ് ശാലിനി. യൂനിഫോം ധരിച്ച് അവരോടൊപ്പം ഗ്രൗണ്ടിൽ കളിക്കുന്ന ശാലിനി ടീച്ചർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.