ഡോ. അഹ്ലൻ അൽ ഷെദോഖിക്ക് രോഗികളെ ചികിൽസിക്കുന്നതിലേറെ താൽപര്യം വിശാലമായ കാൻവാസുകളിൽ വർണക്കൂട്ടുകളൊരുക്കുന്നതിലാണ്. മരുന്നിെൻറയും ചികിൽസാമുറിയുടെയും ചുവരുകൾക്ക് പുറത്ത് ലോകത്ത് നടക്കുന്ന സംഭവങ്ങളെ കുറിച്ച് ഇൗ റിയാദുകാരി ഡോക്ടർക്ക് കാണണം, അറിയണം. അതും വിശകലനമനസോടെ. സമൂഹത്തിൽ നിന്നാണ് പുതിയ ചിന്തകളുടെയും ജ്ഞാനങ്ങളുടെയും വിത്തുകൾ കണ്ടെത്താനാവുന്നത് എന്നാണ് ഇൗ കലാകാരിയുടെ അഭിപ്രായം. ശക്തമായ ആവിഷ്കാരങ്ങൾക്ക് കല വേണം.
ചിന്തകളെ അവതരിപ്പിക്കാൻ ചിത്രം വരക്കുക എന്നതാണ് അഹ്ലെൻറ കണ്ടുപിടിത്തം. വാക്കുകളെക്കാൾ വരക്ക് സംസാരിക്കാൻ കഴിയും. ഡോക്ടറുടെ ചിത്രങ്ങൾ റിയാദ് നഗരത്തിലെ വിവിധ വേദികളിൽ പ്രദർശിപ്പിക്കുന്നു. 2004 മുതൽ ഇവർ ചിത്രകലയിൽ സന്തോഷം കണ്ടെത്തുകയാണ്. ഒായിൽ, അക്രിലിക് പെയിൻറിങ്ങുകൾ ഇവർക്ക് വഴങ്ങും. വർണങ്ങളുടെ മായിക പ്രപഞ്ചമാണ് ഇവരുടെ ചിത്രങ്ങളിൽ ദൃശ്യമാവുന്നത്.
എല്ലാത്തിെൻറയും പ്രചോദനം സമൂഹമാണെന്ന് ഡോക്ടർ പറയുന്നു. ഒരേ സമയം റിയലിസ്റ്റികും അമൂർത്തവുമാണ് ഇവരുടെ ആവിഷ്കാരങ്ങൾ. സമാധാനത്തിെൻറ സന്ദേശം കാഴ്ചക്കാർക്ക് പകരുകയാണ് ചിത്രകലയിലൂടെ ആത്യന്തികമായി ചെയ്യുന്നത്. പ്രായമേറുേമ്പാൾ സർഗാത്മകതയുടെയുടെയും ഭാവനയുടെയും നൂൽബന്ധങ്ങൾ മുറിഞ്ഞുപോവുകയും പരുപരുത്ത ജീവിത യാഥാർഥ്യങ്ങളുടെ ലോകത്ത് നമ്മൾ പരിമിതപ്പെട്ടുപോവുകയും ചെയ്യും.
കല പക്ഷെ പ്രായത്തെ അതിജയിച്ച് അതിരുകളില്ലാത്ത ഭാവനകളുടെ, പ്രണയത്തിെൻറ ലോകത്തേക്ക് നമ്മുടെ മനസിനെ തുറന്നുവെക്കുന്നു. അതുകൊണ്ട് കൂടിയാണ് ചിത്രകലയുടെ സാധ്യതകളിൽ ഡോ. അഹ്ലൻ ആനന്ദം കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.