എകരൂൽ: അച്ചടിയെ വെല്ലുന്ന അറബി കൈപ്പടയില്‍ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി എകരൂൽ വാളന്നൂർ സ്വദേശിയായ മുപ്പറ്റക്കുന്നുമ്മൽ അബൂബക്കർ. ഒന്നരവർഷം കൊണ്ടാണ് ഖുര്‍ആന്‍ മുഴുവൻ മനോഹരമായി പകര്‍ത്തിയെഴുതിയത്. 1500 മണിക്കൂറാണ് ഇതിനായി ഉപയോഗിച്ചത്.
പൂനൂർ ഇഷാഅത്ത് കോംപ്ലക്സിൽ കട നടത്തുന്ന അബൂബക്കർ ഇതിനിടയിൽ ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി ദിവസവും ശരാശരി രണ്ടു മണിക്കൂർ എഴുതാനായി മാറ്റിവെക്കും. പ്രത്യേക പേനയും കടലാസും സംഘടിപ്പിച്ചാണ് 53കാരനും ബിരുദധാരിയുമായ അബൂബക്കർ ഖുർആൻ എഴുത്ത് പൂർത്തീകരിച്ചത്. സൗദിയിലെ അറാറിലെ പ്രവാസജീവിതകാലത്ത് മനോഹരമായ കൈയെഴുത്ത് അറബികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇദ്ദേഹത്തിന്റെ കടയിലുള്ള കാലിഗ്രഫിയിൽ തീർത്ത ചാർട്ടുകൾ മനോഹരമാണ്. പുതുതലമുറക്ക് കാലിഗ്രഫിയുടെ വിശാലമായ ലോകത്തെ പരിചയപ്പെടുത്താനും തിരക്കുകൾക്കിടയിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുവാനും സമയം കണ്ടെത്തുന്നുണ്ട്. നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. പുത്തൂർവട്ടം സ്വദേശിനി ലൈലയാണ് ഭാര്യ. റാബിയത്തുൽ അദബിയ്യ, മിഹാദത്തുൽ അദവിയ്യ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.