ദുബൈ: റമദാനിലെ അവസാന ദിനങ്ങളിൽ സജീവമായ മക്കയുടെയും മദീനയുടെയും രാത്രികാല വിഡിയോ ദൃശ്യം പകർത്തി പുറത്തുവിട്ട് യു.എ.ഇയുടെ സുൽത്താൽ അൽ നിയാദി. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയം സൗദി അറേബ്യക്ക് മുകളിലെത്തിയപ്പോഴാണ് ഇരു നഗരങ്ങളും കാമറയിൽ പകർത്തിയത്.
തിളക്കമുള്ള രണ്ട് ഭാഗങ്ങളായാണ് ഇതിൽ മക്കയും മദീനയും. ആദ്യം മക്കയുടെ ദൃശ്യം സൂം ചെയ്ത് കാണുകയും തുടർന്ന് മദീനയിലേക്ക് കാമറ തിരിക്കുകയുമായിരുന്നു.
ട്വിറ്ററിലൂടെ പങ്കുവെച്ച വിഡിയോ ആയിരക്കണക്കിനാളുകൾ പങ്കുവെച്ചു. വിശുദ്ധ നഗരങ്ങളുടെ നാടായ സൗദി അറേബ്യക്ക് സമർപ്പിക്കുന്നു എന്ന കാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ബഹിരാകാശ നിലയത്തിൽ എത്തിയ അൽ നിയാദി ദിവസങ്ങൾക്ക് മുമ്പ് ജന്മദേശമായ അൽഐനിന്റെ പകൽ ദൃശ്യം പങ്കുവെച്ചിരുന്നു. ഈ മാസം അവസാനത്തിൽ ബഹിരാകാശത്ത് നടക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.