ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി അനിതയും കുടുംബവും സലാലയിൽ നിവേദ്യം തയാറാക്കുന്നു

സലാലയിൽ ആറ്റുകാൽ പൊങ്കാലയിട്ട് അനിതയും കുടുംബവും

സലാല: സലാലയിൽ ആറ്റുകാൽ പൊങ്കാലയിട്ട് തിരുവനന്തപുരം സ്വദേശി അനിത. നാട്ടിൽ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായാണ് സലാലയിലും പൊങ്കാലയർപ്പിച്ചത്​. മകൻ പവനിനും ഭർത്താവ് അജിത് കുമാറിനുമൊപ്പം ഇത്തീനിന് സമീപം ഫാമിനോട് ചേർന്നാണ് അടുപ്പൊരുക്കിയത്.

നാട്ടിൽ രാവിലെ പത്തരക്ക് തീ പകർന്നപ്പോൾ ഒമാൻ സമയം ഒമ്പതിന് ഇവിടെയും തീ പകർന്നു. ഒരു മണിയോടെയാണ് നിവേദ്യം പൂർത്തിയായത്. നാട്ടിലെ പോലെ ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുള്ളതായി അനിത പറഞ്ഞു.


കഴിഞ്ഞ മൂന്ന് വർഷമായി താനും കുടുംബവും ഈ ചടങ്ങ് നടത്തി വരികയാണ്. പൊങ്കാലയിൽ ഈ വർഷം മകന്‍റെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എളുപ്പമാകുന്നതിനാണ് പ്രാർഥന നടത്തിയതെന്നും അവർ പറഞ്ഞു.


Tags:    
News Summary - Anita and family perform Attukal Pongala in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.