കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സ്വീകരണത്തിെൻറ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.
പൗരോഹിത്യ പരിശീലനം നേടിയ ആലുവ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകിയാണ് ആഘോഷം ആരംഭിച്ചത്. 1972 ഡിസംബർ 18നാണ് അന്നത്തെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ ആൻറണി പടിയറയിൽനിന്ന് തുരുത്തി സെൻറ് മേരീസ് പള്ളിയിൽ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. 1996 ഡിസംബർ 18ന് അദ്ദേഹത്തിെൻറ പൗരോഹിത്യ രജതജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി രണ്ടിന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേകവും നടന്നു. 2011 മേയ് 26ന് സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി വോട്ടെടുപ്പിലൂടെ അദ്ദേഹം മെത്രാപ്പോലീത്തയായി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനവും ആലഞ്ചേരിയാണ് വഹിക്കുന്നത്. 2012 ഫെബ്രുവരി 18ന് വത്തിക്കാനിലെ വി. പത്രോസിെൻറ ദേവാലയത്തിലാണ് മാർ ആലഞ്ചേരി കർദിനാൾ പദവി സ്വീകരിച്ചത്. ഞായറാഴ്ച രാവിലെ മൗണ്ട് സെൻറ് തോമസിലെ ചാപ്പലിൽ മേജർ ആർച് ബിഷപ് കുർബാന അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.