കോട്ടയം: അന്ത്യഅത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കും. പെസഹ ആചരണ ഭാഗമായി വ്യാഴാഴ്ച ദേവാലയങ്ങളില്‍ പെസഹ തിരുക്കര്‍മങ്ങളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.
അത്താഴത്തിന് മുമ്പ് എളിമയുടെ മാതൃക കാട്ടി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ചാണ് കാല്‍കഴുകല്‍ ശുശ്രൂഷ. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും കാല്‍കഴുകല്‍ ശുശ്രൂഷക്ക് കാര്‍മികത്വം വഹിക്കും.
വ്യാഴാഴ്ച രാവിലെയാണ് ഭൂരിഭാഗം ദേവാലയങ്ങളിലും പെസഹ ശുശ്രൂഷകൾ. ചില ദേവാലയങ്ങളിൽ വൈകീട്ടും നടക്കും. യാക്കോബായ-ഓർത്തഡോക്സ് ദേവാലയങ്ങളിൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായിട്ടായിരുന്നു പ്രാർഥനാ ശുശ്രൂഷകൾ. കുര്‍ബാന സ്ഥാപിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ അഖണ്ഡ ആരാധനയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.