മണ്ണിലേക്ക് നക്ഷത്രക്കൂട്ടം പറന്നിറങ്ങുന്ന പ്രതീതി സൃഷ്ടിക്കുന്നതാണ് ക്രിസ്മസ്-പുതുവല്‍സര ആഘോഷത്തിന് യു.എ.ഇയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പലതും ഒരുക്കിയിട്ടുള്ള വര്‍ണക്കാഴ്ച്ചകള്‍. മനസും ശരീരവും ദൈവത്തിലര്‍പ്പിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ വിശ്വാസികള്‍ ക്രിസ്മസിനെ മനസിലേറ്റിയിരുന്നു. താമസ സ്ഥലങ്ങളിലും ജോലിയിടങ്ങളിലും നക്ഷത്രങ്ങളും ക്രിസ്മസ് മരങ്ങളും ക്രിസ്മസ് ബെല്ലുകളുമെല്ലാം നേരത്തെ സ്ഥാനം പിടിച്ചു.
പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകളും സജീവമായിരുന്നു. റാക് ജസീറ അല്‍ ഹംറയിലെ സെന്റ് ആന്റണീസ് പാദുവ റോമന്‍ കാത്തലിക് ചര്‍ച്ചില്‍ ക്രിസ്മസ് തലേന്ന് നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ രാത്രി വൈകിയും തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി വിശ്വാസികളാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ജസീറ അല്‍ഹംറയിലെ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് ചര്‍ച്ച് മാനേജ്മെന്റ് കമ്മിറ്റി ഒരുക്കിയ അലങ്കാരങ്ങള്‍ക്ക് പുറമെ അധികൃതരുടെ മുന്‍കൈയിലും വര്ണങ്ങളാല് അലംകൃതമായി. വീടുകളിലും ദേവലായങ്ങളിലും പ്രത്യേക കരോള്‍ സര്‍വീസുകളും നടന്നു.
റാക് ജസീറ അല്‍ ഹംറയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ലൂക്ക്സ്, സെന്റ് തോമസ് മാര്‍ത്തോമ, സെന്റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സുറിയാനി ഓര്‍ത്തഡോക്സ്, ഇവാഞ്ചലിക്കല്‍, സെവന്ത് ഡേ അഡ്വെഞ്ചറിസ്റ്റ് തുടങ്ങിയ ചര്‍ച്ചുകളില്‍ ക്രിസ്മസിനേടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകളും ആഘോഷ പരിപാടികളും നടന്നു. പുതുവല്സരത്തോടനുബന്ധിച്ചും ജസീറ അല്‍ ഹംറയിലെ ചര്‍ച്ചുകളില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.