ക്രി​സ്തു​വി​ലേ​ക്ക് വ​ഴി​കാ​ട്ടു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളാ​യി മാ​റു​ക

റ​വ. ഡേ​വി​ഡ് വ​ർ​ഗീ​സ് ടൈ​റ്റ​സ് (വി​കാ​രി, മാ​ർ​ത്തോ​മ പാ​രി​ഷ്, ബ​ഹ്‌​റൈ​ൻ)

‘ഭ​യ​പ്പെ​ടേ​ണ്ട, സ​ർ​വ ജ​ന​ത്തി​നും ഉ​ണ്ടാ​വാ​നു​ള്ള മ​ഹാ​സ​ന്തോ​ഷം ഞാ​ൻ നി​ങ്ങ​ളോ​ട് സു​വി​ശേ​ഷി​ക്കു​ന്നു. ക​ർ​ത്താ​വാ​യ ക്രി​സ്തു എ​ന്ന ര​ക്ഷി​താ​വ് ഇ​ന്ന് ദാ​വീ​ദി​ന്റെ പ​ട്ട​ണ​ത്തി​ൽ നി​ങ്ങ​ൾ​ക്കാ​യി ജ​നി​ച്ചി​രി​ക്കു​ന്നു... ’ വി​ശു​ദ്ധ ലൂ​ക്കോ​സി​ന്റെ സു​വി​ശേ​ഷം 2:10-11. സ്വ​ർ​ഗ​ദൂ​ത​ൻ ആ​ട്ടി​ട​യ​രോ​ട് പ​റ​യു​ന്ന​താ​ണി​ത്. റോ​മ ഭ​ര​ണം എ​ഹൂ​ദാ സ​മൂ​ഹ​ത്തെ ഞെ​രു​ക്കി​യ പ​ശ്ചാ​ത്ത​ല​മാ​ണ് ഈ ​വാ​ക്യ​ങ്ങ​ളു​ടെ പ​രി​സ​ര​മെ​ന്ന് ന​മ്മ​ൾ മ​ന​സ്സി​ലാ​ക്കു​ന്നു.

ക്രി​സ്മ​സ് എ​ന്ന​ത് ക്രി​സ്തു ജ​ന​ന​ദി​വ​സം ന​ട​ത്തു​ന്ന ആ​രാ​ധ​ന (ചി​ല സ​ഭ​ക​ൾ ആ​രാ​ധ​ന​യെ ‘മാ​സ്’ എ​ന്നു പ​റ​യു​ന്നു). അ​ങ്ങ​നെ​യാ​ണ് ‘ക്രി​സ്തു​മ​സ്’ എ​ന്ന് നാ​മം ഉ​ത്ഭ​വി​ച്ച​ത്. ഒ​രു രാ​ജാ​വാ​ണ് ക്രി​സ്തു​വി​ൽ ആ​ഗ​ത​മാ​യ​ത് എ​ന്ന് ലോ​കം തെ​റ്റി​ദ്ധ​രി​ച്ചു. എ​ന്നാ​ൽ, പാ​പ​ത്തി​ൽ​നി​ന്നും വീ​ണ്ടെ​ടു​ക്കാ​നാ​ണ് ക്രി​സ്തു എ​ന്ന ലോ​ക​ര​ക്ഷ​ക​ൻ ഭൂ​ജാ​ത​നാ​യ​ത് എ​ന്ന് ന​മ്മ​ൾ വി​സ്മ​രി​ക്കു​ന്നു.

ഇ​ന്ന് പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ൽ​നി​ന്നും നൂ​റ്റാ​ണ്ടു​ക​ളാ​യി മ​റ്റു സം​സ്കാ​ര​ങ്ങ​ളി​ൽ​നി​ന്നും ക​ട​ന്നു​കൂ​ടി​യ പ്ര​തീ​ക​ങ്ങ​ൾ, അ​തി​നെ ഒ​രു ആ​ഘോ​ഷ​ത്തി​ന്റെ പ​രി​വേ​ഷം ന​ൽ​കി​യി​രി​ക്കു​ന്നു. സ്റ്റാ​ര്‍ (വെ​ള്ളി​ന​ക്ഷ​ത്രം) വി​ദ്വാ​ന്മാ​രെ യേ​ശു ക്രി​സ്തു ജ​നി​ച്ച ബേ​ലെ​ഹേം പു​ൽ​ക്കൂ​ട്ടി​ൽ എ​ത്തി​ച്ചേ​രാ​ൻ സ​ഹാ​യി​ച്ചു എ​ന്ന​തി​ൽ സം​ശ​യം വേ​ണ്ട.

ഇ​ന്ന് ലോ​കം യു​ദ്ധ​ത്തി​ന്റെ​യും സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളു​ടെ​യും ഭീ​തി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ക്രി​സ്തീ​യ വി​ശ്വാ​സി​യും ഓ​രോ വെ​ള്ളി​ന​ക്ഷ​ത്ര​ങ്ങ​ളാ​യി ക്രി​സ്തു​വി​ലേ​ക്ക് വ​ഴി​കാ​ട്ടു​ന്ന​വ​രാ​ക​ണം. സ​ങ്ക​ട​പ്പെ​ടു​ന്ന​വ​ർ​ക്ക്, ബ​ല​ഹീ​ന​ർ​ക്ക് ആ​ശ്ര​യം ന​ൽ​കു​ന്ന വ​ഴി​കാ​ട്ടി​ക​ളാ​യി​ത്തീ​രാ​ൻ ദൈ​വം ന​മ്മ​ൾ​ക്ക് ഈ ​ക്രി​സ്മ​സ് കാ​ലം ഇ​ട​യാ​ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ശം​സ​ക​ള്‍ നേ​രു​ന്നു. ദൈ​വം എ​ല്ലാ​വ​രെ​യും അ​നു​ഗ്ര​ഹി​ക്ക​ട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.