ന്യൂഡൽഹി: ഹോളി ആഘോഷത്തിന്റെ നിറക്കൂട്ടിൽ അമർന്ന് രാജ്യം. വർണം പരസ്പരം വാരിപ്പൂശി, നൃത്തച്ചുവടുകളുമായി വിവിധ സംസ്ഥാനങ്ങളിൽ ഇക്കുറി വിപുലമായ ഹോളി ആഘോഷമാണ് നടന്നത്. കോവിഡ് സാഹചര്യങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ ഹോളി ആഘോഷങ്ങളുടെ മാറ്റ് കുറച്ചിരുന്നു.
ശൈത്യകാലത്തിന് വിടപറഞ്ഞ് വേനൽക്കാലത്തെ വരവേൽക്കുന്ന ആഘോഷമാണ് ഉത്തരേന്ത്യയിൽ ഹോളി. പ്രമുഖ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടന്നു. ഹോളി ആഘോഷം അതിരുവിട്ടുപോകാതിരിക്കാൻ പൊലീസ് തയാറെടുപ്പുകൾ നടത്തിയിരുന്നു. ഡൽഹിയിലും മറ്റും റോഡുകളിൽ ബാരിക്കേഡ് തീർത്ത് വാഹനയാത്രക്കാരെ നിരീക്ഷിച്ചാണ് കടത്തിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.