വർക്കല: ശിവഗിരിയിൽ തീർഥാടന മാസം ആരംഭിച്ചതോടെ പതിവിലധികം ഭക്തര്‍ നിത്യേന എത്തിത്തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലും മാസ ചതയദിനത്തിലും എത്തുന്നവരുടെ എണ്ണം തീർഥാടന ദിവസങ്ങളെ ഓര്‍മിപ്പിക്കുംവിധത്തിലായിട്ടുണ്ട്. ഞായറായഴ്ചകളിലും ചതയദിനങ്ങളിലും നടന്നുവരുന്ന സത്സംഗത്തിലും സംബന്ധിച്ച് ഗുരുപൂജ പ്രസാദമായ അന്നദാനത്തിലും പങ്കെടുത്താണ് ഭക്തരുടെ മടക്കം.
ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയില്‍ സംസ്ഥാനത്തിന്‍റെ വിവിവ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഗുരുഭക്തര്‍ പേരും നക്ഷത്രവും മുന്‍കൂട്ടി നല്‍കി ബുക്ക് ചെയ്തുവരുന്നു. ഇവര്‍ക്കായി പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധി പീഠത്തിലും ഗുരുപൂജ മന്ദിരത്തിലും പ്രത്യേക പൂജകളും സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ പ്രാർഥനയും നടത്തുന്നുണ്ട്.
മഹാഗുരുപൂജയില്‍ വ്യക്തികള്‍ക്കും കുടുംബത്തിനും നേരിട്ട് പങ്കെടുക്കുന്നതിനും പറ്റാത്തവര്‍ക്ക് പ്രസാദം തപാല്‍ മാര്‍ഗം ലഭ്യമാകുന്നതിനും ക്രമീകരണമുണ്ട്. തീർഥാടകരെ വരവേല്‍ക്കാന്‍ ശിവഗിരിയില്‍ വിപുല ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
വർക്കല: തൊണ്ണൂറാമത് ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട് പദയാത്രകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ വൈകാതെ ശിവഗിരി മഠത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു.
പദയാത്രികര്‍ക്ക് താമസം, ഭക്ഷണ ക്രമീകരണം ചെയ്യേണ്ടതുള്ളതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണവും പദയാത്ര ശിവഗിരിയിൽ എത്തിച്ചേരുന്ന തീയതി സഹിതമുള്ള വിവരങ്ങളും നല്‍കണമെന്ന് ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9447551499.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.