ടൂറിസം വിസ ലഭിച്ച ഗൾഫ് രാജ്യങ്ങളിലെ വിദേശികൾക്ക്​ ഉംറ, മദീന സന്ദർശാനുമതി - സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: മറ്റ്​ ഗൾഫ് രാജ്യങ്ങളിൽനിന്ന് ടൂറിസം വിസയിൽ സൗദി അറേബ്യയിൽ വരുന്നവർക്ക്​ 'ഇഅ്​തമർനാ' ആപ്ലിക്കേഷൻ വഴി ഉംറ, മദീന റൗദാ സന്ദർശന അനുമതി നേടാനാകുമെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ അനുഭവം സമ്പന്നമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണിത്​.

വിഷൻ 2030 ​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇത്​ ലക്ഷ്യമിടുന്നു. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി സന്ദർശന വിസ നേടിയ ജി.സി.സി രാജ്യങ്ങളിലെ വിദേശ താമസക്കാർക്കും ഷെങ്കൻ രാജ്യങ്ങൾ, അമേരിക്ക​, ബ്രിട്ടൻ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വിസ യോഗ്യത നേടിയവർക്കും സൗദിയിലേക്ക്​​ വരുന്നതിന്​ മുമ്പ്​ ഉംറ നിർവഹിക്കാനും റൗദ സന്ദർശനത്തിനും​ ഇഅ്​തമർനാ ആപ്ലിക്കേഷൻ വഴി അനുമതി​ നേടാൻ സാധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

നിലവിലെ ഉംറ സീസണിൽ തീർഥാടകർ എത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ നിരവധി സൗകര്യങ്ങളാണ്​ ഹജ്ജ്​ ഉംറ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്​. വിവിധ വിസകളിലെത്തുന്നവർക്ക്​ ഉംറക്ക്​ അനുവാദം നൽകുന്നതടക്കമുള്ള നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്​. രാജ്യത്തിനുള്ളിലെ താമസക്കാർക്കുള്ള ഫാമിലി വിസിറ്റ് വിസ, സ്വദേശിയെ സന്ദർശിക്കാനുള്ള വ്യക്തിഗത സന്ദർശന വിസ, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകൾ, ഷെങ്കൻ രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ എന്നിവയിലേക്ക്​ പ്രവേശനത്തിനുള്ള വിസയുള്ളവർക്ക്​ ലഭിക്കുന്ന ഓൺ അറൈവൽ വിസ എന്നിവ​യുള്ളവർക്കെല്ലാം ഉംറ നിർവഹിക്കാനാകും.​​

രാജ്യത്തിന് പുറത്തുനിന്ന് വരുന്ന ഉംറ തീർഥടകർക്ക് 'മഖാം' പ്ലാറ്റ്‌ഫോം വഴി സേവനങ്ങളുടെ പാക്കേജ് തെരഞ്ഞെടുക്കാം. കൂടാതെ തീർഥാടക​െൻറ രാജ്യത്ത് അംഗീകാരമുള്ള പ്രാദേശിക ഏജൻസികൾ വഴിയും ഉംറ ബുക്കിങ്​ സാധ്യമാണ്​.

Tags:    
News Summary - Foreigners from Gulf countries who have received tourism visas are allowed to visit Umrah and Medina - Saudi Ministry of Hajj and Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.