കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാൻ ഇതുവരെ ഓണ്‍ലൈനായി ലഭിച്ചത് 4060 അപേക്ഷകള്‍. ഇതില്‍ 710 അപേക്ഷകളും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുന്ന 65 വയസ്സിന് മുകളിലുള്ളവരുടേതാണ്. നേരിട്ട് അവസരം നല്‍കുന്ന വനിത തീര്‍ഥാടകര്‍ (വിത്തൗട്ട് മഹ്‌റം) വിഭാഗത്തില്‍ 342 അപേക്ഷകളും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജനറല്‍ വിഭാഗത്തില്‍ 3008 അപേക്ഷകളുമാണ് ലഭ്യമായതെന്ന് കമ്മിറ്റി അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പതുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org വെബ്സൈറ്റിലും അപേക്ഷ ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് 2026 ജനുവരി 15 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മാര്‍ഗനിർദേശങ്ങള്‍ വായിക്കണം.
ഇവ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ ജില്ലകളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും പുതിയറ റീജനല്‍ ഓഫിസിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംശയങ്ങള്‍ ദൂരീകരിക്കാനും അപേക്ഷ സമര്‍പ്പിക്കാന്‍ സഹായിക്കാനുമായി ഹെല്‍പ് ഡെസ്‌കുകളെ സമീപിക്കാം.
ഹെൽപ് ഡെസ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.