മലപ്പുറം: ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ ഫെബ്രുവരി മൂന്നു മുതൽ 25വരെ നടത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ ഫെബ്രുവരി മൂന്നിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർവഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ 14 ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി പരിശീലന ക്ലാസുകൾ നടക്കും. ഹജ്ജിന് കേരളത്തിൽനിന്ന് 15,481 പേർ തിരഞ്ഞെടുക്കപ്പെട്ടു. വെയ്റ്റിങ് ലിസ്റ്റിലെ 2208 വരെയുള്ളവർക്ക് അവസരം ലഭിച്ചു. ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.