Meningitis vaccination

സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

റിയാദ്​: ഈ വർഷം ഹജ്ജ്​ നിർവഹിക്കുന്ന സൗദിയി​ൽ നിന്നുള്ള തീർഥാടകർക്ക്​ (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക്​ ​ചെയ്യാനോ കർമങ്ങൾ​ നിർവഹിക്കാനോ അനുമതി ലഭിക്കില്ല.

പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ്​ കർമങ്ങൾ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതി​െൻറ ഭാഗമാണ്​ ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്​ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത്​ അത്യാവശ്യമാണ്​. കൂടാതെ തീർഥാടകർക്ക്​ ഇൻഫ്ലുവൻസ വാക്സിനും കോവിഡ്-19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു.

മന്ത്രാലയത്തി​െൻറ ‘മൈ ഹെൽത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷനുള്ള അപ്പോയിൻമെൻറ്​ എടുക്കാവുന്നതാണെന്നും ഈ വർഷം ഹജ്ജ്​ നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വാക്​സിനേഷനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - Meningitis vaccination mandatory for Hajj pilgrims from Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.