കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നല്‍കിയ അപേക്ഷകളുടെ സൂക്ഷ്മപരിശോധന കരിപ്പൂർ ഹജ്ജ് ഹൗസില്‍ ആരംഭിച്ചു. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ പരിശോധന നടത്തി സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറും ഇതോടൊപ്പം അനുവദിക്കുന്നുണ്ട്. ആദ്യം ലഭിച്ച അപേക്ഷകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയവ പരിഗണിക്കുന്നില്ല. 65 വയസ്സിനു മുകളിലുള്ള അപേക്ഷകരുടെ കവറിന് പുറത്ത് കെഎല്‍ആര്‍, പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത തീര്‍ഥാടകരുടെ (വിത്തൗട്ട് മഹ്റം) കവറില്‍ കെഎല്‍ഡബ്ല്യുഎം, ജനറല്‍ വിഭാഗത്തിലെ കവറുകളില്‍ കെഎല്‍എഫ് എന്നും രേഖപ്പെടുത്തിയാണ് നമ്പര്‍ നല്‍കുന്നത്.
കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകനെ എം.എം.എസ് മുഖേന അറിയിക്കും. സൂക്ഷ്മപരിശോധന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫീഷ്യല്‍ പ്രതിനിധി പി.കെ. അസയിന്‍, കെ.പി. നജീബ്, കെ. മുഹമ്മദ് റാഫി, പി. മുജീബ്‌റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹജ്ജ് തീര്‍ഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നല്‍കിയ അപേക്ഷകളുടെ സൂക്ഷ്മപരിശോധന കരിപ്പൂർ ഹജ്ജ് ഹൗസില്‍ ആരംഭിച്ചു. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ പരിശോധന നടത്തി സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറും ഇതോടൊപ്പം അനുവദിക്കുന്നുണ്ട്. ആദ്യം ലഭിച്ച അപേക്ഷകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയവ പരിഗണിക്കുന്നില്ല. 65 വയസ്സിനു മുകളിലുള്ള അപേക്ഷകരുടെ കവറിന് പുറത്ത് കെഎല്‍ആര്‍, പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത തീര്‍ഥാടകരുടെ (വിത്തൗട്ട് മഹ്റം) കവറില്‍ കെഎല്‍ഡബ്ല്യുഎം, ജനറല്‍ വിഭാഗത്തിലെ കവറുകളില്‍ കെഎല്‍എഫ് എന്നും രേഖപ്പെടുത്തിയാണ് നമ്പര്‍ നല്‍കുന്നത്.
കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകനെ എം.എം.എസ് മുഖേന അറിയിക്കും. സൂക്ഷ്മപരിശോധന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫീഷ്യല്‍ പ്രതിനിധി പി.കെ. അസയിന്‍, കെ.പി. നജീബ്, കെ. മുഹമ്മദ് റാഫി, പി. മുജീബ്‌റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.