ദാറുൽ ഫുർഖാനിൽനിന്നും ഖുർആൻ മനഃപാഠമാക്കി
തറാവീഹിന് നേതൃത്വം നൽകുന്ന ഹാഫിളുമാർ
അലനല്ലൂർ: എടത്തനാട്ടുകരയിലെ മിക്കപള്ളികളിലും തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകുന്നത് ‘കുട്ടി ഹാഫിളുമാർ’. തടിയംപറമ്പിലെ ശറഫുൽ മുസ്ലിമീൻ എജുക്കേഷനൽ ആൻഡ് കൾചറൽ സെന്ററിലെ ദാറുൽ ഫുർഖാൻ ഹിഫ്ള് കോളജിൽനിന്നും ഖുർആൻ മനപാഠമാക്കി ഈ വർഷം പുറത്തിറങ്ങിയ ഒമ്പതിൽ ഏഴു പേരാണ് വിവിധ പള്ളികളിൽ തറാവീഹിന് നേതൃത്വം നൽകിവരുന്നത്.
ഹാഫിളുമാരായ ഹാദി ഉസ്മാൻ, സി.പി. മുഹ്സിൻ, സി.പി. അബ്ദുൽ ഹാദി, സി.പി. റംഷാദ്, പി.പി. അമൽ റോഷൻ, വി.സി. മുഹമ്മദ് ശറഹീൽ, സി. ഷിമിൽ ദയ്യാൻ എന്നിവരാണ് വിവിധ പള്ളികളിൽ ഇമാമുമാരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.