കുമളി: കോവിഡിനുശേഷമുള്ള തീർഥാടനകാലം എന്ന നിലയില്‍ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി കുമളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.
അയ്യപ്പഭക്തരുടെ വലിയതിരക്ക് ഇത്തവണ ഉണ്ടാകാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി കുമളി മുതല്‍ ചോറ്റുപാറവരെ വിവിധ ക്രമീകരണം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം കുമളിയില്‍ ആരംഭിക്കും.
ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വനം വകുപ്പിന്റെ ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ട് വിട്ടുനല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാറിനെ സമീപിക്കാന്‍ തീരുമാനിച്ചു. പാര്‍ക്കിങ്ങിനായി ബദല്‍ സംവിധാനവും കണ്ടെത്തും. ചോറ്റുപാറയില്‍ പൊലീസ് സ്ഥാപിച്ച വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് ബുക്കിങ് സംവിധാനം ഇത്തവണയും നടപ്പാക്കും.
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതിനും പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബാബുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.