റാന്നി: ഓലമേഞ്ഞ ആദ്യകാല പള്ളി പുനർനിർമിച്ച് റാന്നിയിലെ മാർത്തോമ ദേവാലയ വിശ്വാസികൾ. റാന്നി-വൈക്കം മാര്‍ത്തോമ ഇടവകയുടെ 150മത് ഇടവകദിനം ആചരിക്കുന്നതിന് മുന്നോടിയായാണ് ആദ്യകാല പള്ളി പുനർനിർമിച്ചത്. വനത്തിൽനിന്ന് ശേഖരിച്ച കണയോല, മുള, മുളയില, ഓല എന്നിവ ഉപയോഗിച്ച് പഴയകാല തനിമയിൽ ഇടവക അംഗങ്ങൾ തന്നെയാണ് പള്ളി നിർമാണത്തിന് നേതൃത്വം വഹിച്ചത്.
പുതുതലമുറ ഇതിനെ ഒരു അത്ഭുതത്തോടെ നോക്കിക്കാണുമ്പോൾ മുൻ തലമുറയിൽപ്പെട്ടവക്ക് ഇത് പൂർവ പിതാക്കന്മാരുടെ ഓർമപ്പെടുത്തലുകൂടെയായിമാറി പുനർ ആവിഷ്കരിച്ച പള്ളി. പള്ളി കാണാൻ ഇടക വിശ്വാസികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകളാണ് എത്തുന്നത്.
പമ്പയുടെ തീരത്ത് വൈക്കത്തുകുന്നിന് മുകളില്‍ 1872 നവംബര്‍ 30ന് മാത്യൂസ് മാര്‍ അത്തനാസിയോസ് മലങ്കര മെത്രാപ്പോലീത്തയാല്‍ കൂദാശ ചെയ്യപ്പെട്ടതാണ് ദൈവാലയം. പിന്നീട് സൗകാര്യം അനുസരിച്ച് മാറ്റിസ്ഥാപിക്കുകയായിരുന്നു.
ശതോത്തര സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയില്‍ പൂർവ മാതാപിതാക്കള്‍ ആരാധിച്ചിരുന്ന പള്ളിത്തറയില്‍ പഴമ നിലനിര്‍ത്തി ഇടവക അംഗങ്ങള്‍ ഒരുമിച്ച് പഴയപള്ളി പുനര്‍നിര്‍മിച്ചത് ആളുകളെ പഴയകാലത്തിലെ ഓര്‍മയിലേക്ക് എത്തിച്ചു. ഒരുവര്‍ഷം നീളുന്ന ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ നവംബര്‍ 27ന് പരിസമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.