ഷാർജ: ദിബ്ബ അൽ ഹിസ്നിലെ മഹ്ലബ് ഏരിയയിലെ കോർണിഷ് റോഡിൽ നിർമിച്ച പുതിയ പള്ളി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.
അൽ ത്വയ്യാരി മസ്ജിദ് എന്നറിയപ്പെടുന്ന പള്ളിയിൽ 800 പേർക്ക് ഒരേ സമയം പ്രാർഥനക്കുള്ള സൗകര്യമുണ്ട്. ഫാത്തിമിയ വാസ്തുവിദ്യ ശൈലിയിൽ രൂപകൽപന ചെയ്ത പള്ളി 1,118 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമിച്ചത്. ഇസ്ലാമിക രൂപകൽപന രീതികളിൽ, ഖുർആൻ വാക്യങ്ങളാൽ മനോഹരമായി അലങ്കരിച്ച പള്ളിക്ക് ഒമ്പത് മീറ്റർ വ്യാസവും 25 മീറ്റർ ഉയരവുമുള്ള ഒരു താഴികക്കുടവും 47 മീറ്റർ ഉയരമുള്ള ഒരു മിനാരവുമുണ്ട്.
സ്ത്രീകൾക്ക് പ്രത്യേക പ്രാർഥന സ്ഥലം, 400 ആരാധകർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ഔട്ട്ഡോർ യാർഡ് എന്നിവയും 36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ലൈബ്രറിയും സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമമുറികളും വുദു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.