ദുബൈ: അൽ വർസാൻ -4ൽ പുതിയ പള്ളി തുറന്നു. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റാണ് അൽ മുഹ്സിനീൻ മസ്ജിദ് എന്ന പേരിൽ വലിയ പള്ളി തുറന്നത്. 1647 ചതുരശ്ര മീറ്ററുള്ള പള്ളിയിൽ ഒരേ സമയം 1330 പേർക്ക് നമസ്കരിക്കാൻ കഴിയും.
കഴിഞ്ഞ മാസമാണ് പള്ളിയുടെ നിർമാണം പൂർത്തിയായത്. ആധുനിക വാസ്തുവിദ്യയാൽ അലംകൃതമാണ് പള്ളിയുടെ ഉൾഭാഗം. വർസാൻ ഭാഗത്തെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. റമദാനിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പള്ളികളാണ് തുറന്നത്.
ഷാർജയിൽ മാത്രം 15ഓളം പള്ളികൾ തുറന്നു. റമദാൻ അവസാനിക്കുന്നതിന് മുൻപ് ഇനിയും പള്ളികൾ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. താമസക്കാരുടെ എണ്ണം വർധിച്ചതാണ് കൂടുതൽ പള്ളികൾ സ്ഥാപിക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.