``ലോകത്തിന് സമാധാനമാണ് ആവശ്യമാണ്, എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം വന്നുചേരണം, ഇതിനായി സുമനസുള്ള എല്ലാ സ്ത്രീയും പുരുഷനും പ്രവർത്തിക്കണ''മെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നാണ്. വത്തിക്കാനിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. യുദ്ധക്കൊതിയും ഉപഭോഗ സംസ്കാരവും പാടില്ല. ദുർബലരെയും കുട്ടികളെയും സംരക്ഷിക്കുന്ന ലോകമാണ് ഈ നാടിനാവശ്യമെന്നും മാർപാപ്പ പറഞ്ഞു.
കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം അതേപടി പുനരാവിഷ്കരണമാണ് വത്തിക്കാനിൽ കണ്ടത്. വർണാഭമായ ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ആയിരക്കണക്കിന് പേരാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.