നോമ്പും ആരോഗ്യവും

വിശ്വാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇസ്​ലാം പ്രധാന്യം നൽകുന്നു. വിശുദ്ധ പ്രവാചകൻ പറയുന്നു: 'രോഗങ്ങൾ ദുരിതം വിതക്കുന്നതിന് മുമ്പ് നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ള അനുകൂല സാഹചര്യം സൃഷ്​ടിക്കുകയാണ്' വേണ്ടത്. സന്തുലിതവും ആരോഗ്യകരവുമായ ഒരു ജീവിതരീതി ശീലിക്കുവാൻ എന്തുകൊണ്ടും അനുയോജ്യമാണ് റമദാൻ മാസം. ശരിയായ ഭക്ഷണരീതി, ആത്മനിയന്ത്രണം, അച്ചടക്കം തുടങ്ങിയ മാനുഷിക ഗുണങ്ങൾ എങ്ങനെ ജീവിതത്തി​െൻറ ഭാഗമാക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു.

നോമ്പിെൻറ ദൈർഘ്യം അനുസരിച്ചാണ് ശാരീരിക മാറ്റങ്ങൾ അനുഭവപ്പെടുക. എട്ടുമണിക്കൂർ തുടർച്ചയായി ഭക്ഷണം ഒഴുവാക്കുമ്പോഴാണ് ശരീരം നിരാഹാര അവസ്ഥയിലെത്തുന്നത്. സാധാരണഗതിയിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഗ്ലൂക്കോസാണ് ശരീരത്തിലെ പ്രധാന ഊർജ സ്രോതസ്സ്​.

ഉപവാസസമയത്ത് ഇൗ ഗ്ലൂക്കോസാണ് ശരീരം ഉപയോഗിക്കുന്നത്. ഉപവാസം നീളുന്നതിനനുസരിച്ച് ഗ്ലൂക്കോസ് മുഴുവനും ഉപയോഗിച്ച​ുതീരുന്നു. കൊഴുപ്പാണ് ഊർജത്തി​െൻറ അടുത്ത സ്രോതസ്സായി ശരീരം ഉപയോഗിക്കുന്നത്. ഊർജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം കുറക്കാനും അതുവഴി മസിലുകളെ സംരക്ഷിക്കാനും ദീർഘകാലത്തേക്ക്​ ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുവാനുമാകും.

ഭ നോമ്പുകാലത്ത് ഭക്ഷണത്തി​െൻറ ​െതരഞ്ഞെടുപ്പിന് ഏറെ പ്രധാന്യം ഉണ്ട്. നോമ്പുകാലത്തെ അമിത ഭക്ഷണം ശരീരത്തെ മാത്രമല്ല, നോമ്പിെൻറ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി രുപപ്പെടുത്താൻ റമദാൻ വ്രതത്തിലൂടെ കഴിയും.

സ്വയം നിയന്ത്രണത്തിെൻറ വലിയ പാഠമാണ് വ്രതം മുന്നോട്ടുവെക്കുന്നത്. ജീവിതത്തിൽ ആഹാരത്തിെൻറ മഹത്വം തിരിച്ചറിയാനും വ്രതം സഹായിക്കുന്നു. ചീത്ത സ്വഭാവങ്ങളിൽ നിന്നും വിടുതൽ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് റമദാൻ. അതിലൂടെ വ്യക്തിത്വം വികസിപ്പിക്കാനും സ്വഭാവം കൂടുതൽ ആകർഷമാക്കുവാനും സാധിക്കും.

'ഭക്ഷണ നിയന്ത്രണം മാത്രമല്ല റമദാൻ നോമ്പ്. മറിച്ച് സംസാരത്തിലും മിതത്വം പാലിക്കണം. മോശം വാക്കുകളും പൊങ്ങച്ചങ്ങളും പറയാതിരിക്കണം (സഹീഹുൽ ബുഖാരി).

Tags:    
News Summary - ramadan fasting and health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.