സീതാസ്വയംവരം കഴിഞ്ഞ് അയോധ്യയിലേക്ക് മടങ്ങുന്ന വഴി പല ദുർന്നിമിത്തങ്ങളും കാണാൻ തുടങ്ങി. പൊടുന്നനെ പ്രകൃതിയുടെ ഭാവമാകെ മാറി. കൊടുങ്കാറ്റടിച്ചു. ഭൂമി കുലുങ്ങി. ദിക്കുകൾ ഇരുളിലാണ്ടു. ഏതോ അനിഷ്ടസംഭവത്തിന് അരങ്ങൊരുങ്ങുന്നതു പോലെ ദശരഥന് തോന്നി. വസിഷ്ഠാദികളോട് കാര്യമന്വേഷിച്ചപ്പോൾ അവർ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു.
ചുമലിൽ ചായ്ച്ചുവെച്ച പരശുവും കൈയിൽ വില്ലും ശരങ്ങളും തീപാറുന്ന നോട്ടവുമായി മിന്നൽ വെളിച്ചംപോലെ തേജസ്സോടെ അവിടെ പരശുരാമൻ പ്രത്യക്ഷപ്പെട്ടു. അനേകം തവണ ഭൂപ്രദക്ഷിണം നടത്തി ക്ഷത്രിയകുലത്തെ മുച്ചൂടും മുടിച്ച അദ്ദേഹത്തെക്കണ്ട് എല്ലാവരും ഭയപ്പെട്ടു. തെൻറ പേരും പെരുമയും വീരശൂരപരാക്രമങ്ങളുമെല്ലാം അദ്ദേഹം വിസ്തരിച്ചു.
ശൈവചാപമൊടിച്ചു വരുന്ന രാമൻ ക്ഷത്രിയകുലത്തിൽ ജനിച്ചവനാണെങ്കിൽ തെൻറ കൈവശമുള്ള വൈഷ്ണവചാപം പ്രയോഗിച്ചു കാണിച്ച് തന്നോട് യുദ്ധം ചെയ്യണമെന്നും അല്ലെങ്കിൽ കൂടെയുള്ളവരെയെല്ലാം കൊന്നൊടുക്കുമെന്നും പരശുരാമൻ ആേക്രാശിച്ചു. 'അങ്ങയെപ്പോലുള്ള മഹാനുഭാവന്മാർ തന്നെപ്പോലുള്ള ബാലന്മാരോട് ഇങ്ങനെ തുടങ്ങിയാൽ അവർക്ക് മറ്റാശ്രയമെന്താണുള്ളത്... എന്നിങ്ങനെ സൗമ്യമന്ദഹാസത്തോടെയാണ് ശ്രീരാമൻ അതിനെ അഭിമുഖീകരിച്ചത്.
തുടർന്ന് പരശുരാമനിൽ നിന്ന് വൈഷ്ണവചാപം വാങ്ങി അതിൽ ബാണം തൊടുത്തശേഷം ലക്ഷ്യം കാണിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ തെൻറ തപസ്സിന്റെ ഫലം ബാണത്തിെൻറ ലക്ഷ്യമാക്കിക്കൊള്ളാൻ ഗത്യന്തരമില്ലാതെ പരശുരാമൻ ആവശ്യപ്പെട്ടു. ഒടുവിൽ കുലച്ച വില്ലും തൊടുത്ത ബാണത്തിനും പുറമെ തെൻറ വൈഷ്ണവമായ തേജസ്സും ഓജസ്സുമെല്ലാം ശ്രീരാമന് സമർപ്പിച്ച് മഹേന്ദ്രപർവതത്തിലേക്ക് തപസ്സിനുപോയി.
ഒരേ അംശമുള്ള രണ്ട് വ്യക്തിത്വങ്ങളാണ് ഇവിടെ മുഖാമുഖം വന്നുനിന്നത്. അതിലൊരാൾ ക്ഷാത്രതേജസ്സിന്റെ കൂമ്പാണെങ്കിൽ മറ്റെയാൾ ബ്രഹ്മതേജസ്സിന്റെ കാമ്പാണ്. തെൻറ പ്രാപ്തിയിലും മികവിലും അഭിമാനവും അഹങ്കാരവും ആത്മവിശ്വാസവുമുള്ള ആളാണ് തപസ്വിയായ പരശുരാമൻ. പ്രായവും അറിവും അനുഭവവുംകൊണ്ട് ശ്രീരാമന് മുകളിലാണ് അദ്ദേഹം. ആദർശധീരതയും ത്യാഗവും സഹിഷ്ണുതയും വിനയാദിഗുണങ്ങളും ചേർന്ന വ്യക്തിവൈശിഷ്ട്യമാണ് ശ്രീരാമൻ.
എന്നാൽ, സ്വായത്തമാക്കിയ അറിവിന്റെ സ്വരൂപം, സ്വഭാവം, ഗുണനിലവാരം, പ്രയോഗം എന്നിവക്കു പുറമെ അവയുടെ ആചരണത്തിലുള്ള അന്തരമാണ് ഒരേ അംശത്തിലുള്ള അവരെ വ്യത്യസ്തരാക്കുന്നത്. ഇവിടെ നാം എന്തെല്ലാം നേടിയെടുത്തു എന്നതിലുപരി അവ എത്രത്തോളം ഉൾക്കൊണ്ടു, അത് സമയോചിതമായും കാര്യക്ഷമമായും ഫലപ്രദമായും എങ്ങനെ വിനിയോഗിക്കുന്നു, അത് നമുക്കും ചുറ്റുപാടുകൾക്കും എത്രത്തോളം സൗഖ്യവും സ്വാസ്ഥ്യവും ക്ഷേമവും ഉറപ്പാക്കുന്നു എന്നതാണ് സുപ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.