സ്വപ്നങ്ങളെ സംബന്ധിച്ച വിവരണങ്ങൾ മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തിന്റെത്തന്നെ ഭാഗമാണ്. വാല്മീകി രാമായണത്തിൽ ഭരതന്റെ ദുഃസ്വപ്നം വർണിക്കുന്നുണ്ട്. അച്ഛനായ ദശരഥന്റെ മരണ വാർത്ത അറിയിക്കാൻ ദൂതന്മാർ ഗിരിവ്രജത്തിലെത്തിച്ചേർന്ന രാത്രിയിലാണ് ഭരതൻ അപ്രിയ സ്വപ്നം ദർശിച്ചത്.
ദശരഥൻ മലിനനായി മുടി ചിതറി മലമുകളിൽനിന്ന് ചാണകക്കുണ്ടിലേക്ക് വീണതായും എണ്ണയിൽ മുങ്ങുന്നതായും, കറുത്ത വസ്ത്രം ധരിച്ച അദ്ദേഹത്തെ കറുപ്പും മഞ്ഞയും നിറമുള്ള സ്ത്രീകൾ പ്രഹരിക്കുന്നതായും ഭരതൻ കണ്ടു. രക്ത വസ്ത്രം ധരിച്ച വികൃത മുഖമുള്ള ഒരു രാക്ഷസ സ്ത്രീ ദശരഥനെ വലിച്ചിഴക്കുന്നതും വറ്റിയ കടലും ചന്ദ്രൻ ഭൂമിയിൽ പതിക്കുന്നതും സ്വപ്നത്തിലുണ്ടായിരുന്നു. (അയോധ്യാ കാണ്ഡം. 69:8-18). ഈ സ്വപ്നം ചില സാംസ്കാരിക അവസ്ഥകളെക്കൂടി മറനീക്കി പുറത്തുകൊണ്ടുവരുന്നുണ്ട്.
ശുഭവും അശുഭവുമായ നിമിത്തങ്ങളെ സംബന്ധിച്ച വിശ്വാസങ്ങൾ നിലനിന്നിരുന്നു എന്ന സൂചനയാണ് അതിലൊന്ന്. ചുവന്ന വസ്ത്രം ധരിച്ച വികൃത മുഖമുള്ള രാക്ഷസ സ്ത്രീ ദശരഥനെ വലിച്ചിഴച്ചതായുള്ള ഭരതന്റെ സ്വപ്നം ആര്യൻ അബോധത്തിൽ നിലനിന്നിരുന്ന രാക്ഷസരെന്ന് വാല്മീകി അടയാളപ്പെടുത്തുന്ന തദ്ദേശീയ ഗോത്ര ജനതയോടുള്ള അപരപ്പേടിയിൽനിന്ന് ഉടലെടുത്തതാവാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.