രാവണന്‍റെ നൂറു തലകൾ

രാവണൻ, ദശാനനൻ എന്നാണ് അറിയപ്പെടുന്നത്. പത്ത് തലയുള്ളവനാണ് രാവണൻ എന്നർഥം. രാവണനുമായുള്ള യുദ്ധത്തിൽ രാമൻ രാവണന്‍റെ പത്ത് ശിരസ്സുകളും ഛേദിച്ചു എന്നാണ് പൊതുവായി പ്രചരിച്ച ആഖ്യാനം. എന്നാൽ, വാല്മീകി രാമായണത്തിൽ നൂറിലധികം ശിരസ്സുകളുള്ളവനായി രാവണനെ ചിത്രീകരിച്ചിരിക്കുന്നു. രാവണനെ വധിക്കാനായി രാമൻ അമ്പയച്ചപ്പോൾ ഛേദിക്കപ്പെട്ട ശിരസ്സിന്‍റെ സ്ഥാനത്ത് വീണ്ടും വീണ്ടും ശിരസ്സുകൾ ഉണ്ടായിവന്നു. ഇത്തരത്തിൽ നൂറിലധികം ശിരസ്സുകൾ രാവണനുണ്ടായതായി വാല്മീകി രേഖപ്പെടുത്തുന്നു (യുദ്ധകാണ്ഡം 107:57). രാമ-രാവണ യുദ്ധം നടക്കുമ്പോൾ ദേവന്മാരും സർപി ഗണങ്ങളും ഇപ്രകാരം പ്രാർഥിച്ചു: ‘‘പശുക്കൾക്കും ബ്രാഹ്മണർക്കും സ്വസ്തി ഭവിക്കട്ടെ, ലോകങ്ങൾ നശിക്കാതിരിക്കട്ടെ. രാവണനുമായുള്ള യുദ്ധത്തിൽ രാമൻ ജയിക്കട്ടെ’’ (യുദ്ധകാണ്ഡം 107:49). രാമനും രാവണനുമായുള്ള യുദ്ധത്തിൽ രാമന് ജയിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഇന്ദ്രസാരഥിയായ മാതലിയുടെ നിർ​ദേശപ്രകാരം ബ്രഹ്മാസ്ത്രം എയ്താണ് രാവണനെ രാമൻ വധിച്ചത്.

Tags:    
News Summary - Ramayana Masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.